
വൈക്കം: കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെടുന്ന വൈക്കം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇനിമുതൽ ആൺകുട്ടികൾക്കും പ്രവേശനം ലഭിക്കും. 2025-2026 അധ്യയന വർഷം മുതലാണ് ആണ്‍കുട്ടികള്‍ക്കുകൂടി പ്രവേശനം അനുവദിച്ചുക്കൊണ്ട് മിക്‌സഡ് സ്കൂളാക്കുന്നതിന് ഉത്തരവായിരിക്കുന്നത്.
നഗരസഭ, സ്‌കൂൾ അധികൃതർ, പിടിഎ, എന്നിവരുടെ ആവശ്യപ്രകാരമാണ് സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം അനുവദിച്ചത്.
63 വർഷം മുൻപാണ് സ്കൂള്‍ ആരംഭിച്ചത്. അന്നുമുതല്‍ പെണ്‍കുട്ടികള്‍ക്കു മാത്രമായിരുന്നു പ്രവേശനം ലഭിച്ചിരുന്നത്. പുതിയ ഉത്തരവ് വന്നതോടെ 10-ാംക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും ഇനിമുതല്‍ ഇവിടെ പഠിക്കാം. കെട്ടിടസൗകര്യങ്ങള്‍, ക്ലാസ് മുറികള്‍, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറി തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുൻപ് ആൺകുട്ടികൾ മാത്രം തെക്കേനട ഗവണ്‍മെന്‍റ് ഹയർ സെക്കൻഡറി സ്കൂളിൽ നിലവില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്.