- ചെറുതുരുത്തി: സ്കൂൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ കൂട്ടുകാർക്ക് ബാഗും ബുക്കും വാങ്ങാൻ കച്ചവടത്തിനിറങ്ങിയിരിക്കുകയാണ് അഞ്ചംഗസംഘം. സഹപാഠികളും അടുത്ത കൂട്ടുകാരുമായ രണ്ട് പേർക്ക് സ്കൂളിലേക്ക് ബാഗും ബുക്കും വാങ്ങാൻ പണമില്ല എന്നറിഞ്ഞപ്പോൾ കച്ചവടത്തിനിറങ്ങിരിക്കുകയാണ് സംഘം.
കൂടുതല്‍ പണം കിട്ടിയാല്‍ കളിക്കാനായി ഫുട്ബാളും വാങ്ങണം.ദേശമംഗലം ഗ്രാമപഞ്ചായത്തിലെ ആറങ്ങോട്ടുകര-തളി റോഡില്‍ പുലാത്ത് പറമ്ബ് പ്രദേശത്ത് റോഡരികിലാണ് കച്ചവടം തുടങ്ങിയിരിക്കുന്നത്.
ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, കാരറ്റ്, കുക്കുമ്ബർ എന്നിവ കുപ്പിയിലാക്കി പത്താം ക്ലാസുകാരനായ സിനാൻ, ഏഴാം ക്ലാസുകാരനായ സിനാൻ, ആറാം ക്ലാസുകാരനായ അമീർ, ഏഴാം ക്ലാസുകാരനായ സുഫിയാൻ, അഞ്ചാം ക്ലാസുകാരനായ സഫ്‍വാൻ എന്നിവരാണ് കച്ചവടം ചെയ്യുന്നത്. വീട്ടുകാരാണ് ഉപ്പിലിട്ടത് റെഡിയാക്കി നൽകുന്നത്.
ഇതുവഴി യാത്ര ചെയ്യുന്നവർ കുട്ടികളുടെ നന്മ തിരിച്ചറിഞ്ഞ് കട്ടക്ക് കൂടെയുണ്ട്. സ്കൂൾ തുറക്കുമ്പോളേക്കും പണം സ്വരൂപിച്ച് സാധനങ്ങൾ വാങ്ങാം എന്ന പ്രതീക്ഷയിലാണ് കുട്ടികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group