കോട്ടയം റവന്യു ജില്ലാ സ്കൂള്‍ കായികമേള നാളെ മുതല്‍ 17 വരെ പാല നഗരസഭ സ്റ്റേഡിയത്തില്‍: ജില്ലയിലെ 13 സബ് ജില്ലകളില്‍ നിന്നായി 3800 വിദ്യാർഥികള്‍ 97 ഇനങ്ങളില്‍ മത്സരിക്കും: ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും.

Spread the love

പാലാ: കോട്ടയം റവന്യു ജില്ലാ സ്കൂള്‍ കായികമേള നാളെ മുതല്‍ 17 വരെ പാല നഗരസഭ സ്റ്റേഡിയത്തില്‍ നടത്തും. കോട്ടയം ജില്ലയിലെ 13 സബ് ജില്ലകളില്‍ നിന്നായി 3800 വിദ്യാർഥികള്‍ 97 ഇനങ്ങളില്‍ മത്സരിക്കും.

video
play-sharp-fill

നാളെ രാവിലെ മാർച്ച്‌ പാസ്റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജെ.അലക്സാണ്ടർ പതാക ഉയർത്തും. ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്യും. മാണി സി.കാപ്പൻ എംഎല്‍എ അധ്യക്ഷത വഹിക്കും.

എംഎല്‍എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, നഗരസഭാ ധ്യക്ഷൻ തോമസ് പീറ്റർ തുടങ്ങിയവർ പങ്കെടുക്കും. 17 നു വൈകിട്ട് 4 നു സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ് കെ.മാണി എംപി അധ്യക്ഷത വഹിക്കും.മാർച്ച്‌ പാസ്റ്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സബ് ജില്ലയ്ക്ക് കെ.എം.മാണി മെമ്മോറിയല്‍ ട്രോഫി ഏർപ്പെടുത്തി. കായിക മേള ലോഗോ, പബ്ലിസിറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്ബില്‍, കണ്‍വീനർ ജോബി കുളത്തറ എന്നിവർ നഗരസഭാധ്യക്ഷൻ തോമസ് പീറ്ററിനു നല്‍കി പ്രകാശനം ചെയ്തു.