video
play-sharp-fill

10,12 പരീക്ഷയിൽ കൂടുതൽ മാർക്കു വേണമെങ്കിൽ ഉത്തരകടലാസിൽ 100 രൂപ വച്ചാമതിയെന്ന് പ്രിൻസിപ്പലിന്റെ ഉപദേശം ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു

10,12 പരീക്ഷയിൽ കൂടുതൽ മാർക്കു വേണമെങ്കിൽ ഉത്തരകടലാസിൽ 100 രൂപ വച്ചാമതിയെന്ന് പ്രിൻസിപ്പലിന്റെ ഉപദേശം ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു

Spread the love

സ്വന്തം ലേഖകൻ

ലഖ്‌നൗ: പരീക്ഷയിൽ കൂടുതൽ മാർക്കു വേണമെങ്കിൽ ഉത്തരകടലാസിൽ 100 രൂപ വച്ചാമതിയെന്ന് പ്രിൻസിപ്പലിന്റെ ഉപദേശം . വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പ്രിൻസിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

സ്‌കൂളിന്റെ വിജയ ശതമാനം കൂട്ടാൻ പലപ്പോഴും പരീക്ഷയ്ക്ക് വിദ്യാർത്ഥികൾ ജയിക്കാനുള്ള കുറുക്കു വഴികളും അധ്യാപകർ ഉപദേശിക്കാറുണ്ട്. എന്നാൽ കോപ്പിയടിക്കണമെന്ന് അധ്യാപകർ ആരും തന്നെ വിദ്യാർത്ഥികൾക്ക് നിർദേശം നൽകാറില്ല. എന്നാൽ ഉത്തർപ്രപദേശിലെ ഒരു സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് നൽകിയ ഉപദേശമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

ഉത്തർ പ്രദേശിലെ ബോർഡ് പരീക്ഷയിൽ കൂടുതൽ മാർക്ക് ലഭിക്കാനായി പ്രിൻസിപ്പലും മാനേജരുമായ പ്രമീൺ മാളിന്റെ നിർദേശങ്ങളാണ് എല്ലാവരെയും ഞെട്ടിച്ചത്. ഉത്തരക്കടലാസിൽ നൂറ് രൂപാ നോട്ട് വയ്ക്കുക. ഇത് വീണുപോകാതെ എങ്ങനെ വയ്ക്കണമെന്നും പ്രിൻസിപ്പൽ വിശദമാക്കുന്നുണ്ട്. അവസാന പരീക്ഷകൾക്ക് മുന്നോടിയായി വിളിച്ച യോഗത്തിലാണ് പ്രിൻസിപ്പാളിന്റെ ഉപദേശം.

 

 

ഉത്തർ പ്രദേശിലെ മൗ ജില്ലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. തൻറെ സ്‌കൂളിലെ ഒരു കുട്ടി പോലും തോൽക്കില്ല. ആരും ഭയപ്പെടേണ്ടെന്ന് പ്രവാൺമാൾ പറയുന്നു. രക്ഷിതാക്കൾ കൂടി സന്നിഹിതരായിട്ടുള്ള വേദിയിലാണ് കോപ്പിയടിക്കുന്നതിനും ഉത്തരക്കടലാസിൽ കറൻസി നോട്ട് നൽകു്‌നതിനുമുള്ള നിർദേശം പ്രിൻഡസിപ്പൽ നൽകിയത്. പരീക്ഷാ ഹാളിൽ കർശനമായ രീതിയിൽ നിരീക്ഷണം നടക്കുന്നതിന് ഇടയിൽ കോപ്പിയടിക്കുന്നതിനേക്കുറിച്ചും പ്രവീൺ മാൾ നിർദേശം നൽകുന്നുണ്ട്.

 

 

 

 

പരീക്ഷ എഴുതുമ്പോാൾ നിങ്ങൾക്ക് പരസ്പരം സംസാരിക്കാം, പക്ഷേ അടുത്തിരിക്കുന്ന ആളെ സ്പർശിക്കരുതെന്നും പ്രിൻസിപ്പൽ പറയുന്നു. സർക്കാർ സ്‌കൂളിൽ നിന്നു ഇൻവിജിലേറ്റർമാരായി എത്തുന്നവർ തൻറെ സുഹൃത്തുക്കളാണ്. ആരെങ്കിലും കോപ്പിയടിക്കുന്നത് പിടിച്ച് നിങ്ങൾക്ക് രണ്ട് അടി തന്നാലും ഭയപ്പെടേണ്ട കാര്യമില്ല. അത് സഹിച്ചാൽ മതിയെന്നും പ്രിവൻസിപ്പൽ ഉപദേശം നൽകുന്നു.

 

 

 

പ്രിൻസിപ്പലിന്റെ ഉപദേശം ശരിയാണെന്നും വിദ്യാർഥികളിൽ ചിലർ പ്രതികരിക്കുന്നതായും വീഡിയോയിൽ വ്യക്തമാകുന്നു. ഒരുചോദ്യം പോലും ഉത്തരമെഴുതാതെ വിടരുത്. നൂറ് രൂപ നോട്ട് ഉത്തരക്കടലാസിനൊപ്പം വക്കുകയാണെങ്കിൽ അധ്യാപകർ കണ്ണടച്ച് മാർക്ക് നൽകുമെന്നും പ്രവീൺ മൾ വ്യക്തമാക്കുന്നു. 56 ലക്ഷം വിദ്യാർഥികളാണ് 10, 12 ക്ലാസുകളിലായി ഉത്തർ പ്രദേശിൽ ബോർഡ് പരീക്ഷയ്ക്കായി തയാറെടുക്കുന്നത്.