
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്പ്നക്കാരുടെയും ക്ഷേമനിധി ബോർഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് 2025 വർഷത്തെ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 23 മുതലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
2025 ലെ പത്താംക്ലാസ് പരീക്ഷ 80 ശതമാനം മാർക്കോടെ വിജയിച്ച് റഗുലർ ഹയർസെക്കൻഡറിതല പഠനത്തിനോ മറ്റു റഗുലർ കോഴ്സുകളില്‍ ഉപരിപഠനത്തിനോ ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കും, റഗുലർ പ്രൊഫഷണല്‍ കോഴ്സുകള്‍, ബിരുദബിരുദാനന്തര കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍, എന്നിവയ്ക്ക് ഉപരിപഠനത്തിന് ചേരുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുമാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുക.
നവംബർ 20 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. വിശദവിവരങ്ങള്‍ക്ക്: തിരുവനന്തപുരം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0471-2325582, 8330010855, ഇമെയില്‍: [email protected].

Whatsapp Group 1 | Whatsapp Group 2 |Telegram Group


