വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്: പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് കോഴ്‌സിന്റെ പ്രവേശന പരീക്ഷയില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കുന്ന എല്ലാ വനിതകള്‍ക്കും സൗജന്യമായി ബ്ലോക്ക് ചെയിന്‍ കോഴ്‌സ് പഠിക്കാന്‍ അവസരമൊരുക്കുകയാണ് കെ-ഡിസ്‌ക്.
ഇനി പണമില്ലാത്തതിന്റെ പേരില്‍ പുത്തന്‍തലമുറ കോഴ്‌സ് പഠിക്കാന്‍ കഴിയാതെ സ്ത്രീകള്‍ വിഷമിക്കേണ്ടതില്ല, പ്രവേശന പരീക്ഷയില്‍ മികവ് തെളിയാച്ചാല്‍ നിങ്ങള്‍ക്കുമാകാം മികച്ച ബ്ലോക്ക്‌ചെയിന്‍ വിദഗ്ദ്ധ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെടുന്നയത്രയും വിദഗ്ദ്ധരെ ഇപ്പോഴും ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. അതിനാല്‍ തന്നെ ഉയര്‍ന്ന തൊഴില്‍ സാധ്യതയാണ് കോഴ്‌സ് ഉറപ്പുനല്‍കുന്നത്. രാജ്യത്താദ്യമായാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ബ്ലോക്‌ചെയിന്‍ കോഴ്‌സ് നടത്തുന്നത്.
എന്‍ജിനീയറിംഗ് സയന്‍സ് ബിരുദധാരികളായ സ്ത്രീകള്‍ക്ക് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ന്യൂമറിക്കല്‍ എബിലിറ്റി,ലോജിക്കല്‍ റീസണ്‍, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്‌സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ.
പ്രവേശന പരീക്ഷ ഫെബ്രുവരി 15 ന് നടക്കും.അപേക്ഷകള്‍ ഫെബ്രുവരി എട്ടിന് മുമ്പ് abcd.kdisc.kerala.gov.in ലൂടെ ഓണ്‍ലൈനായി സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8078102119, 0471-2700813.
എന്താണ് ബ്ലോക്ക് ചെയിന്‍?
ഒരു ഇടപാടിനെ സൂചിപ്പിക്കുന്ന ഡിജിറ്റല്‍ റെക്കോര്‍ഡിനെ ബ്ലോക്ക് എന്നു പറയാം. ഇത്തരത്തിലുള്ള പല ബ്ലോക്കുകള്‍ ചേര്‍ന്നു രൂപംകൊള്ളുന്ന ചങ്ങലയാണ് ബ്ലോക്ക് ചെയിന്‍. ചെയിനിലെ ഓരോ ബ്ലോക്കും ഒരു പങ്കാളിയുമായി ബന്ധപ്പെട്ടിരിക്കും. അസംഖ്യം പങ്കാളികള്‍ക്ക് ഇതില്‍ ചേരാം. ഡിജിറ്റല്‍ വിവരങ്ങള്‍ വിതരണം ചെയ്യാനും പരസ്പരം സൗകര്യത്തോടെ കൈമാറാനും ഇത് ഉപകരിക്കും.
വിവരങ്ങള്‍ സുതാര്യമായിരിക്കും. ബ്ലോക്ക് ചെയിനിനെ ഡിസ്ട്രിബ്യൂട്ടഡ് ഡിജിറ്റല്‍ ലെഡ്ജറെന്നും സൂചിപ്പിക്കാറുണ്ട്.
ആഗോളതലത്തില്‍ തന്നെ ബ്ലോക്ക് ചെയിന്‍വഴി ആയിരക്കണക്കിനു സെര്‍വറുകളില്‍ ഡേറ്റ ശേഖരിച്ചു വയ്ക്കാം. എതു പങ്കാളിയും കൂട്ടിച്ചേര്‍ക്കുന്ന ഡേറ്റ മറ്റുള്ളവര്‍ക്ക് അപ്പപ്പോള്‍ കാണാനും കഴിയും. കൃഷി മുതല്‍ ആരോഗ്യമേഖലയില്‍ വരെ ഉപയോഗപ്പെടുത്താവുന്ന സാങ്കേതിക വിദ്യയാണിത്.
തൊഴിലവസരങ്ങള്‍ ഒരുക്കി ബ്ലോക്ക്‌ചെയിന്‍ എബിസിഡി കോഴ്‌സ്
എബിസിഡി എന്ന ചുരുക്കപ്പേരില്‍ ലോകത്താദ്യമായി നടപ്പാക്കിയ ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കോംപീറ്റന്‍സി ഡെവലപ്‌മെന്റ് കോഴ്‌സിന് ഇപ്പോള്‍ പ്രാധാന്യം കൂടുകയാണ്. ഈ മേഖലയില്‍ കഴിവുതെളിയിക്കുന്നവരെ കാത്തിരിക്കുന്നത് ഉയര്‍ന്ന ശമ്പളത്തിലുള്ള തൊഴിലവസരങ്ങളാണ്. കോഴ്‌സ് പഠിക്കുവാന്‍ ഇപ്പോള്‍ തിരുവന്തപുരം , തൃശൂര്‍ ,എറണാകുളം കോഴിക്കോട് പ്രവര്‍ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള അവസരമൊരുക്കുന്നുണ്ട്.
എന്തിന് പഠിക്കണം?
ഡിജിറ്റല്‍ യുഗത്തില്‍ ടെക്‌നോളജിക്ക് പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ ബ്ലോക്‌ചെയിന്‍,ഫുള്‍സ്റ്റാക് തൊഴില്‍ രംഗത്തെ അവസരം ഇരട്ടിയായി വര്‍ദ്ധിക്കുകയാണെന്നാണ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ അവസരത്തില്‍ വിദഗ്ദ്ധരെ തേടിയെത്തുന്നത് നിരവധിതൊഴിലവസരങ്ങളാകും. മാത്രമല്ല, ഇപ്പോള്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് നാല്‍പത് ശതമാനം അധികം ശമ്പളവര്‍ദ്ധനയും തൊഴില്‍ രംഗം വാഗ്ദാനം ചെയ്യുന്നുവെന്നതും പ്രത്യേകതയാണ്.
കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇന്‍ഡസ്ട്രി കണ്‍സോര്‍ഷ്യത്തിന്റെയും സര്‍ക്കാരിന്റെയും അംഗീകൃത സര്‍ട്ടിഫിക്കറ്റും ലഭിക്കും. അതിനാല്‍ തന്നെ ഇവിടെ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് തൊഴില്‍ വിപണിയില്‍ മൂല്യം കൂടും.
കാലം മാറിയതോടെ ഇപ്പോള്‍ ബാങ്കുകള്‍, ലോജിസ്റ്റിക് കമ്പനികള്‍, ആരോഗ്യപരിപാലന സ്ഥാപനങ്ങള്‍,സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയിലെല്ലാം തന്നെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ബ്ലോക്ക്‌ചെയിനില്‍ പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ തേടാനാകുമെന്നതും പ്രത്യേകതയാണ്.മാത്രമല്ല, വിദേശരാജ്യങ്ങളിലും ഇപ്പോള്‍ എബിസിഡിയില്‍ വൈദഗ്ദ്ധ്യം തെളിയിച്ചവരെ കാത്തിരിക്കുന്നത് നിരവധി അവസരങ്ങളാണ് .
രണ്ട് ഭാഗമായുള്ള സര്‍ട്ടിഫിക്കേഷന്‍
ബിരുദധാരികള്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കുമായി ഉപകാരപ്രദമായ രീതിയിലുള്ള പരിശീലന പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. എബിസിഡിയില്‍ രണ്ടു ഭാഗമായുള്ള സര്‍ട്ടിഫിക്കേഷന്‍, പരിശീലനത്തിലൂടെ നല്‍കുന്നത്. ഫുള്‍-സ്റ്റാക് ഡെവലപ്പര്‍ സര്‍ട്ടിഫിക്കറ്റും 3 ലെവല്‍ ബ്ലോക്‌ചെയിന്‍ സാങ്കേതികവിദ്യാ സര്‍ട്ടിഫിക്കറ്റും. ഫുള്‍സ്റ്റാക്കിന് 160 മണിക്കൂറാണ് സമയം. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഐസിടി അക്കാദമിയും , കേരള ബ്ലോക്ക് ചെയിന്‍ അക്കാഡമിയുമാണ് കോഴ്‌സ് വികസിപ്പിച്ച് പരിശീലിപ്പിക്കുന്നത്. ഫുള്‍ സ്റ്റാക്കില്‍ രണ്ടുവര്‍ഷത്തെ പരിചയമുള്ള തൊഴില്‍ ചെയ്യുന്നവര്‍ക്ക് കേരള ബ്ലോക് ചെയിന്‍ അക്കാദമിയില്‍ നേരിട്ട് അപേക്ഷിക്കാം.
പ്രവേശന രീതി
ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണിങ്, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്‌സ് എന്നിവയെ അടിസ്ഥാനമാക്കി നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് ഫൗണ്ടേഷന്‍ സ്‌കില്‍ ട്രെയിനിങ് പ്രോഗ്രാമിലേക്കു വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. എന്‍ജിനീയറിംഗ് ആന്‍ഡ് സയന്‍സില്‍ ബിരുദമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും ഫെബ്രുവരി 15ന് നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ ഫീസ്- 500 രൂപ. പ്രവേശന പരീക്ഷയില്‍ 60 ശതമാനത്തിലധികം മാര്‍ക്ക് കരസ്ഥമാക്കുന്നവര്‍ക്ക് ഫീസിനത്തില്‍ 50 ശതമാനം ഇളവും, സ്ത്രീകള്‍ക്ക് സൗജന്യമായി ഫുള്‍ സ്റ്റേസികും ബ്ലോക്ക് ചെയിന്‍ കോഴ്സയം പഠിക്കാം. ഇത് കൂടാതെ ഫുള്‍ സ്റ്റാക്കില്‍ പ്രാവീണ്യം നേടിയവര്‍ക്ക് ഐ സി ടി അക്കാദമിയുടെ യോഗ്യത പരീക്ഷയില്‍ പങ്കെടുക്കാവുന്നതാണ് . പ്രസ്തുത പരീക്ഷ പാസ്സാവുന്നവര്‍ക്കു നേരിട്ട് ബ്ലോക്ക് ചെയിന്‍ കോഴ്സിലേക് പ്രേവേശനം ലഭിക്കുന്നതാണ്.
ഫൗണ്ടേഷന്‍ സ്‌കില്‍ ട്രെയിനിംഗ്
എച്ച്റ്റിഎംഎല്‍ 5, സിഎസ്എസ് 3, ജാവാ സ്‌ക്രിപ്റ്റ്, ആന്‍ഗുലാര്‍ ജെ.എസ്, എക്‌സ്പ്രസ് ജെഎസ്, നോഡ് ജെഎസ്, മോങ്കോ ഡിബി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് ഫൗണ്ടേഷന്‍ സ്‌കില്‍ പ്രോഗാം. 160 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം( 30 ദിവസം). വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കായി വാരാന്ത്യ സെഷനുമുണ്ട്.84 മണിക്കൂറാണ് കോഴ്‌സ് ദൈര്‍ഘ്യം( എട്ട് ആഴ്ച്ച വരെ).
ഫീസ്-
ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 14,400 രൂപയാണ് കോഴ്‌സ് ഫീ. ഡിസ്‌കൗണ്ട്- 4,500 രൂപ.
വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് 18,000 രൂപ.
ബ്ലോക്ക്‌ചെയിന്‍ അസോസിയേറ്റ് ട്രെയിനിംഗ്
ബിരുദധാരികള്‍ക്ക് 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിന് 6000 രൂപയാണ് ഫീസ്. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക് 15,000 രൂപയും( ക്ലാസുകള്‍ ശനിയാഴ്ച്ചയാകും നടത്തുക).
ബ്ലോക്ക്‌ചെയിന്‍ ഡവലപ്പര്‍ ട്രെയിനിംഗ്
ബരുദധാരികള്‍ക്ക് ഫീസ്-20,000. ഇക്കൂട്ടര്‍ക്ക് 8,500 രൂപ ഫീസിനത്തില്‍ ഇളവും ലഭിക്കും. കോഴ്‌സ് ദൈര്‍ഘ്യം- 90 മണിക്കൂര്‍. വര്‍ക്കിംഗ് പ്രൊഫഷണലുകള്‍: ഫീസ്- 35,000. കോഴ്‌സ് ദൈര്‍ഘ്യം- 90 മണിക്കൂര്‍.
ബ്ലോക് ചെയിന്‍ ആര്‍ക്കിടെക് ട്രെയിനിംഗ്
റെഗുലര്‍ ഫീസ്- 24,000.(വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്ക്- 50000). കോഴ്‌സ് ദൈര്‍ഘ്യം-330 മണിക്കൂര്‍(30 ആഴ്ച്ച മുഴുവന്‍ സമയ ക്ലാസ്).