ന്യൂനപക്ഷ വിദ്യാർഥികൾക്ക് സിഎച്ച് മുഹമ്മദ് കോയ സകോളർഷിപ്പ്; അപേക്ഷ നൽകാനുള്ള അവസാന തീയതി ജനുവരി 9 വരെ

Spread the love

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷനൽ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥിനികൾക്ക് (മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി) സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ്/ ഹോസ്റ്റൽ സ്‌റ്റൈപന്റ് പുതുക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ ഈ സ്കീം പ്രകാരം സ്കോളർഷിപ്പ് ലഭിച്ചവരും ഈ അധ്യയന വർഷം (യഥാക്രമം രണ്ടാം വർഷം, മൂന്നാം വർഷം, നാലാം വർഷം) കോഴ്സ് തുടരുന്നവരുമായ വിദ്യാർഥിനികൾക്ക് അപേക്ഷിക്കാം.

video
play-sharp-fill

ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 5,000 രൂപ വീതവും ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിനികൾക്ക് 6,000 രൂപ വീതവും പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്നവർക്ക് 7,000 രൂപ വീതവും ഹോസ്റ്റൽ സ്‌റ്റൈപന്റ് ഇനത്തിൽ 13,000 രൂപ വീതവുമാണ് പ്രതിവർഷം സ്‌കോളർഷിപ്പ് നൽകുന്നത്.

ഒരു വിദ്യാർഥിനിക്ക് സ്‌കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്‌റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളജ് ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്നവർക്കും ഹോസ്റ്റൽ സ്‌റ്റൈപ്പന്റിനായി അപേക്ഷിക്കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്ക് / ഷെഡ്യൂൾഡ് ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

http://www.minortiywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലെ സ്‌കോളർഷിപ്പ് മെന്യൂ ലിങ്ക് മുഖേന ഓൺലൈനായി അപേക്ഷിക്കാം. http://www.mwdscholarship.kerala.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ്പ് മെനു ലിങ്ക് മുഖേന ജനുവരി 9 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിവരങ്ങൾക്ക് ഫോൺ- 0471 2300524, 0471 230209