
കേരളത്തിലെ മുന്നാക്ക (സംവരണേതര) സമുദായങ്ങളിൽപ്പെടുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ ഉൾപ്പെടുന്നവരുമായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ ധനസഹായമായി സംസ്ഥാന സർക്കാർ കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന നടപ്പിലാക്കി വരുന്ന “വിദ്യാസമുന്നതി” മെരിറ്റ് സ്കോളർഷിപ്പ്, കോച്ചിംഗ് അസിസ്റ്റന്റ് പദ്ധതികളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി നവംബർ 19 വരെ ദീർഘിപ്പിച്ചു.
വിശദ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനും ഈ വെബ്സൈറ്റ് http://www.kswcfc.org സന്ദർശിക്കാം.



