
തേർഡ് ഐ ബ്യൂറോ
തൃശൂർ: വീട്ടുമുറ്റത്തു നിന്ന ചന്ദനമരം തന്ത്രത്തിൽ മോഷ്ടിക്കുന്നതിനു മുന്നോടിയായി എത്തി വില പറഞ്ഞ മോഷ്ടാവിനെ ഉടമ തന്നെ തന്ത്രപരമായി കുടുക്കി. ചന്ദന മരത്തിന്റെ വില ചോദിച്ച് ഉറപ്പിച്ച ശേഷം വിൽപ്പന നടക്കാതിരുന്നാൽ രാത്രിയിൽ എത്തി മോഷ്ടിക്കുന്നതിനായിരുന്നു പദ്ധതി. ഇത് പൊളിച്ചടുക്കിയ മരത്തിന്റെ ഉടമയാണ് പ്രതികളെ കുടുക്കിയത്.
ചന്ദനമരം ചോദിച്ചെത്തിയവരോടു സ്ഥലം ഉടമ വില പറഞ്ഞുവച്ച ശേഷംവിവരം ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെയാണ് പ്രതികൾ കുടുങ്ങിയത്. മരം മുറിക്കാൻ ആളുകളെത്തിയതിനു പിന്നാലെ ഉദ്യോഗസ്ഥരെത്തി ഇവരെ അറസ്റ്റ് ചെയ്തു. തിരൂരിൽ സ്വകാര്യ ഭൂമിയിലെ ചന്ദനമരം മുറിക്കാനെത്തിയ പട്ടാമ്പി വല്ലപ്പുഴ ആരുപോരുത്തൊടി അബ്ദുൽ മജീദ് (32), വല്ലപ്പുഴ ചെട്ടിയാർത്തൊടി മുഹമ്മദ് അൻഫൽ (21) എന്നിവരെയാണു പൊങ്ങണംകാട് വനം ഉദ്യോഗ്‌സഥർ അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം ഇവർ ചന്ദന മരം നിൽക്കുന്ന സ്ഥലത്തിന്റെ ഉടമയോടു മരം വില കൊടുത്തു വാങ്ങാനായി എത്തിയിരുന്നു. ചന്ദനമരം മുറിക്കാനോ വിൽക്കാനോ വ്യക്തികൾക്ക് അവകാശമില്ല എന്നറിയാമെങ്കിലും വിൽപന നിഷേധിച്ചാൽ രാത്രിയിൽ മോഷണം നടക്കുമെന്ന് ഉറപ്പിച്ച ഉടമ വിവരം അധികൃതരെ അറിയിക്കുകയും അവരുടെ നിർദേശം പ്രകാരം വില പറഞ്ഞു കച്ചവടം ഉറപ്പിക്കുകയുമായിരുന്നു പറഞ്ഞ തുകയുമായി കഴിഞ്ഞ ദിവസം ഇവർ മരം മുറിക്കാൻ എത്തിയപ്പോഴാണ് സെക്ഷൻ ഓഫിസർ മനു കെ. നായരുടെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.