
സ്വന്തം ലേഖകൻ
മലപ്പുറം: പൊലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈനായി പരാതി നല്‍കാം. മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍വരും. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത ശേഷം ഓണ്‍ലൈനായി പരാതി നല്‍കാന്‍ കഴിയുക.
പരാതി സ്വീകരിക്കാന്‍ തയാറാകുന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരാതി നല്‍കാം. സംസ്ഥാന വ്യാപകമായി വരുന്ന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് മലപ്പുറം ജില്ലയിലെ പൊലീസ്സ്റ്റേഷനുകളിലും തൃശ്ശൂര്‍ സിറ്റിയിലുമാണ്. മലപ്പുറത്തെ പൊലീസ്സ്റ്റേഷനുകളില്‍ ക്യുആര്‍ കോഡ് പതിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ്സ്റ്റേഷനില്‍നിന്ന് ദുരനുഭവം നേരിട്ടാല്‍ എളുപ്പത്തിലും വേഗത്തിലും സ്റ്റേഷനില്‍നിന്നുതന്നെ പരാതിപ്പെടാം. ഇങ്ങനെ നല്‍കുന്ന പരാതികള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഹായകമാകുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ പറഞ്ഞു.