പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽ വ്യാപക ക്രമക്കേട്; സംസ്ഥാന വ്യാപകമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ്: കോട്ടയം ജില്ലയിൽ വൈക്കം, പള്ളം, ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളിയടക്കമുള്ള ബ്ലോക്ക് പഞ്ചായത്തുകളിൽ റെയ്ഡ്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടിൽ വ്യാപക ക്രമക്കേട് പരാതിയേ തുടർന്ന് സംസ്ഥാന വ്യാപകമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകളിൽ വിജിലൻസ് റെയ്ഡ് തുടരുന്നു. ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്.

കോട്ടയം ജില്ലയിൽ പള്ളം, ഏറ്റുമാനൂർ, വൈക്കം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തുകളിലാണ് റെയ്ഡ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തുന്ന ഓപ്പറേഷൻ പ്രൊട്ടക്ടറിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തുന്നത്.

വിജിലൻസ് കിഴക്കൻ മേഖലാ മേധാവി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിൽ പരിശോധന നടത്തുന്നത്.

പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന ഫണ്ട് കളിലും സേവനങ്ങളിലും ക്രമക്കേടും , തിരിമറിയും നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് സംസ്ഥാന വ്യാപകമായുള്ള പരിശോധന വിജിലൻസ് നടത്തുന്നത്.