video
play-sharp-fill
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; 2020 ജനുവരി 1 മുതൽ ഇടപാടുകളിൽ മാറ്റങ്ങൾ

എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക് ; 2020 ജനുവരി 1 മുതൽ ഇടപാടുകളിൽ മാറ്റങ്ങൾ

 

സ്വന്തം ലേഖകൻ

മുംബൈ: 2020 ജനുവരി 1 മുതൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബി.ഐ) ബാങ്ക് ഇടപാടുകളിലും നിയമങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒടിപി അധിഷ്ഠിത എടിഎം ഇടപാടുകൾ, ഇഎംവി ചിപ്പ് ഡെബിറ്റ് കാർഡ്, കൂടാതെ ബാഹ്യ ബെഞ്ച്മാർക്ക് അധിഷ്ഠിത നിരക്ക് (ഇബിആർ) കുറയ്ക്കൽ എന്നിവ പോലുള്ള പരിഷ്‌കരിച്ച ചില നിയമങ്ങൾ.

ഒടിപി അടിസ്ഥാനമാക്കിയുള്ള എടിഎം ഇടപാടുകൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2020 ജനുവരി 1 മുതൽ രാത്രി 8 മുതൽ രാവിലെ 8 വരെ ഒടിപി പരിശോധനയ്ക്ക് ശേഷം മാത്രമേ എസ്ബിഐ ഉപഭോക്താക്കൾക്ക് 10,000 രൂപയിൽ കൂടുതൽ എടിഎമ്മിൽ നിന്ന് കാശ് പിൻവലിക്കാനാകൂ. എസ്ബിഐ എടിഎമ്മുകളിൽ നിന്നുള്ള പിൻവലിക്കലിന് മാത്രമേ ഒടിപി അടിസ്ഥാനമാക്കിയുള്ള പിൻവലിക്കൽ ബാധകമാകൂ. എടിഎം വഴിയുള്ള പണം പിൻവലിക്കൽ കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമാണ് പുതിയ സംവിധാനം. ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉപഭോക്താവിന്റെ മൊബൈൽ നമ്ബറിൽ ഒടിപി ലഭിക്കുമെന്നും എസ്ബിഐ അറിയിച്ചു.

ഇഎംവി ചിപ്പ് കാർഡുകൾ

എസ്ബിഐയുടെ മാഗ്‌നറ്റിക് സ്‌ട്രൈപ്പി എടിഎം-കം-ഡെബിറ്റ് കാർഡുകൾ 2020 ജനുവരി 1 മുതൽ അസാധുവാകും. 2019 ഡിസംബർ 31 ന് മുമ്പ് മാഗ്‌നറ്റിക് സ്‌ട്രൈപ്പ് കാർഡുള്ള ഇഎംവി ചിപ്പ് കാർഡിലേയ്ക്ക് മാറണമെന്ന് ബാങ്ക് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. ഡെബിറ്റ് കാർഡിന്റെ ഒരു വശത്ത് (മധ്യ-ഇടത് ഭാഗത്ത്) ഒരു ചിപ്പ് ഉണ്ടെങ്കിൽ നിങ്ങളുടെ കാർഡ് ഒരു ഇഎംവി ചിപ്പ് ഡെബിറ്റ് കാർഡാണ്. മെച്ചപ്പെട്ട സുരക്ഷയ്ക്കും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുമായാണ് മാഗ്സ്ട്രൈപ്പ് ഡെബിറ്റ് കാർഡുകൾ ഇഎംവി ചിപ്പ് കാർഡുകളിലേക്ക് നവീകരിക്കുന്നതെന്ന് എസ്ബിഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

എസ്ബിഐ ഭവന വായ്പ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അതിന്റെ ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള നിരക്ക് (ഇബിആർ) 25 ബിപിഎസ് പോയിന്റ് കുറച്ചു. ഇതോടെ പ്രതിവർഷ നിരക്ക് 7.80 ശതമാനമായി കുറഞ്ഞു. നേരത്തെ ഇത് പ്രതിവർഷം 8.05 ശതമാനമായിരുന്നു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിലവിലുള്ള ഭവനവായ്പ ഉപഭോക്താക്കൾക്കും ബാഹ്യ ബെഞ്ച്മാർക്ക് അടിസ്ഥാനമാക്കിയുള്ള നിരക്കുമായി ബന്ധപ്പെടുത്തി വായ്പകൾ നേടിയ എംഎസ്എംഇ വായ്പക്കാർക്കും പലിശ നിരക്കിൽ 25 ബേസിസ് പോയിൻറുകൾ കുറയും