ബാങ്കിംഗ് മേഖലയിൽ ജോലി അന്വേഷിക്കുകയാണോ?പ്രമുഖ ബാങ്കിൽ ജോലി നേടാം; 48,000 മുതൽ ശമ്പളം ലഭിക്കും;ജൂൺ 30 വരെ അപേക്ഷിക്കാം

Spread the love

ബാങ്കിംഗ് മേഖലയിൽ ജോലി തേടുന്നവർക്ക് സുവർണ്ണാവസരവുമായി സ്​റ്റേ​റ്റ് ബാങ്ക് ഒഫ് ഇന്ത്യ.സർക്കിൾ ബേസ്ഡ് ഓഫീസേഴ്സ് (സിബിഒ) തസ്തികയിലേക്കാണ് അവസരം. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 26.000 ഒഴിവുകളിലേക്കാണ് എസ്ബിഐ ഉദ്യോഗാർത്ഥികളെ വിളിച്ചിരിക്കുന്നത്.

21നും 30നും ഇടയിൽ പ്രായമുളള യുവാക്കൾക്ക് അപേക്ഷിക്കാവുന്നതാണ്. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ അവസരമുളളത്. 48,000 മുതൽ ശമ്പളം ലഭിക്കും.

ജൂൺ 30 വരെ അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ, അഭിമുഖം എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും തിരഞ്ഞെടുക്കുക. കൂടുതൽ വിവരങ്ങൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ പ്രവേശിച്ച് കൂടുതൽ വിവരങ്ങളറിയുക. ജനറൽ, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസായി 750 രൂപയും എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷാഫീസ് അടയ്‌ക്കേണ്ട. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുമ്പോൾ എന്തെങ്കിലും സാങ്കേതിക തടസങ്ങൾ നേരിട്ടാലോ 022-22820427 എന്ന നമ്പറിലോ cgrs.ibps.in എന്ന വൈബ്‌സൈറ്റിലോ ബന്ധപ്പെടാവുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷിക്കേണ്ട രീതി
എസ് ബി ഐയുടെ ഔദ്യോഗിക വെബ്‌സൈ​റ്റിൽ പ്രവേശിക്കുക.
നിങ്ങളുടെ ഇമെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്​റ്റർ ചെയ്യുക.നിങ്ങളുടെ വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട വിവരങ്ങളും ചേർക്കുക.ആവശ്യമായ സർട്ടിഫിക്ക​റ്റുകൾ അപ്‌ലോഡ് ചെയ്യുക.അപേക്ഷാ ഫീസ് അടയ്ക്കുക.അപേക്ഷയുടെ പ്രിന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.