ഡിഗ്രിക്കാര്‍ക്ക് കേരളത്തിലെ എസ്ബിഐ ബാങ്കുകളില്‍ ക്ലര്‍ക്ക് ആവാന്‍ അവസരം; 6589 ഒഴിവുകള്‍; അരലക്ഷത്തിന് മുകളില്‍ ശമ്പളവും; ഉടൻ അപേക്ഷിക്കാം

Spread the love

തിരുവനന്തപുരം: എസ്ബിഐയില്‍ ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റിന് വിജ്ഞാപനമിറക്കി.

ഇന്ത്യയൊട്ടാകെ 6589 ഒഴിവുകളിലേക്കാണ് ക്ലര്‍ക്ക് (ജൂനിയര്‍ അസോസിയേറ്റ്) നിയമനം നടക്കുന്നത്.

താല്‍പര്യമുള്ളവര്‍ക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച്‌ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപേക്ഷ നല്‍കേണ്ട അവസാന തീയതി ‘ആഗസ്റ്റ് 26’.

തസ്തിക & ഒഴിവ്

എസ്ബി ഐയില്‍ ക്ലര്‍ക്ക് (ജൂനിയര്‍ അസോസിയേറ്റ്) റിക്രൂട്ട്‌മെന്റ്. 6589 ഒഴിവുകളിലേക്കാണ് നിയമനം.

ജനറല്‍ = 2255 ഒഴിവ്
എസ്.സി = 788 ഒഴിവ്

എസ്.ടി = 450 ഒഴിവ്

ഒബിസി = 1179 ഒഴിവ്
ഇഡബ്ല്യൂഎസ് = 508 ഒഴിവ്

ശമ്പളം

ക്ലര്‍ക്ക് തസ്തികയില്‍ 24,050 രൂപയാണ് തുടക്ക ശമ്പളം അനുവദിക്കുക. ഇത് 64,480 രൂപവരെ ഉയരും.

പ്രായപരിധി

20 വയസിനും 28 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. (1997 ഏപ്രില്‍ രണ്ടിനും, 2005 ഏപ്രില്‍ 1നും ഇടയില്‍ ജനിച്ചവരായിരിക്കണം). സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ ഡിഗ്രി കഴിഞ്ഞവരായിരിക്കണം.

ഏത് സംസ്ഥാനത്താണോ അപേക്ഷിക്കുന്നത് അവിടുത്തെ പ്രാദേശിക ഭാഷയില്‍ പരിജ്ഞാനം ഉണ്ടായിരിക്കണം.

തെരഞ്ഞെടുപ്പ്

പ്രിലിംസ്, മെയിന്‍സ് പരീക്ഷകള്‍ മുഖേനയാണ് ആദ്യ ഘട്ട തിരഞ്ഞെടുപ്പ്. പ്രിലിംസ് പരീക്ഷയില്‍ 100 മാര്‍ക്കിനും, മെയിന്‍സ് 200 മാര്‍ക്കിനും നടത്തും.

10 അല്ലെങ്കില്‍ പ്ലസ് ടു തലത്തില്‍ പ്രാദേശിക ഭാഷ പഠിച്ചിട്ടില്ലാത്തവര്‍ക്ക് ഭാഷാ പ്രാവീണ്യ പരീക്ഷയും ഉണ്ടായിരിക്കും.

പ്രിലിംസ് പരീക്ഷകള്‍ 2025 സെപ്റ്റംബറില്‍ നടത്തും. മെയിന്‍ പരീക്ഷ നവംബറിലായിരിക്കും.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ലൂഎസ് വിഭാഗക്കാര്‍ക്ക് 750 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് ഫീസില്ലാതെ അപേക്ഷിക്കാം.

അപേക്ഷ

താല്‍പര്യമുള്ളവര്‍ എസ്ബി ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/web/careers സന്ദര്‍ശിക്കുക. ശേഷം കരിയര്‍/ റിക്രൂട്ട്‌മെന്റ് പേജില്‍ നിന്ന് ക്ലര്‍ക്ക് തസ്തിക തിരഞ്ഞെടുക്കുക. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച്‌ മനസിലാക്കുക. ശേഷം ലിങ്ക് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ആഗസ്റ്റ് 26.