ഡിഗ്രിക്കാരെ എസ്ബിഐ വിളിക്കുന്നു! 85000 രൂപ വരെ ശമ്പളം, കേരളത്തിലും ഒഴിവുകള്‍; അപേക്ഷകള്‍ അയക്കാനുള്ള അവസാന തീയതി മെയ് 29

Spread the love

ഡൽഹി: ബാങ്കിംഗ് മേഖലയില്‍ കരിയർ ലക്ഷ്യമിടുന്നവർക്ക് ഇതാ ഒരു സുവർണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) സർക്കിള്‍ ബേസ്ഡ് ഓഫീസർ (CBO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

video
play-sharp-fill

ആകെ 2,964 ഒഴിവുകളാണുള്ളത്. ഇതില്‍ 2,600 നിലവിലെ ഒഴിവുകളും 364 ബാക്ക്ലോഗ് ഒഴിവുകളുമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 മെയ് 29 ആണ്.

അമരാവതി, ബെംഗളൂരു, അഹമ്മദാബാദ്, ഭോപ്പാല്‍, ചെന്നൈ, ഹൈദരാബാദ്, ജയ്പൂർ, ഭുവനേശ്വർ, ചണ്ഡിഗഢ്, ലഖ്നൗ, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പാറ്റ്ന, തിരുവനന്തപുരം എന്നീ സർക്കിളുകളിലാണ് ഒഴിവുകള്‍ ലഭ്യമായിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികള്‍ അവരുടെ സർക്കിളിനുള്ളിലെ ശാഖകളില്‍ പ്രവർത്തിക്കേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യത

ഏതെങ്കിലും സ്ട്രീമില്‍ ബിരുദം (ഗ്രാജുവേഷൻ) അല്ലെങ്കില്‍ തത്തുല്യ യോഗ്യത. മെഡിക്കല്‍, എൻജിനീയറിംഗ്, CA, CMA തുടങ്ങിയ പ്രൊഫഷണല്‍ യോഗ്യത ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.

പ്രവൃത്തിപരിചയം

ഷെഡ്യൂള്‍ഡ് കൊമേഴ്ഷ്യല്‍ ബാങ്ക് / റീജണല്‍ റൂറല്‍ ബാങ്കില്‍ ഓഫീസർ ലെവലില്‍ 2 വർഷത്തെ പരിചയം (2025 ഏപ്രില്‍ 30 വരെ).

പ്രായപരിധി

ജനറല്‍ വിഭാഗം: 21-30 വയസ്സ് (1995 മെയ് 1 മുതല്‍ 2004 ഏപ്രില്‍ 30 വരെ ജനിച്ചവർ).

SC/ST: 5 വർഷം ഇളവ് | OBC: 3 വർഷം ഇളവ് | PwBD: 10-15 വർഷം ഇളവ്.

ശമ്പളം

അടിസ്ഥാന ശമ്പളം: ₹48,480 (JMGS-I ഗ്രേഡ്).

ശമ്ബള സ്കെയില്‍: ₹48,480 – ₹85,920 (DA, HRA, CCA തുടങ്ങിയ അലവൻസുകള്‍ ഉള്‍പ്പെടെ).

എക്സ്പീരിയൻസ് ഇൻക്രിമെന്റ്: 2ലധികം വർഷത്തെ പരിചയമുള്ളവർക്ക് അധിക പ്രതിഫലം ലഭിക്കും.

തെരഞ്ഞെടുപ്പ്

രണ്ട് ഘട്ടത്തിലുള്ള എഴുത്തു പരീക്ഷയാണ് ആദ്യ ഘട്ടം 2 മണിക്കൂർ ദൈർഘ്യമുള്ള 120 മാർക്കിന്റെ ഒബ്ജക്റ്റിവ് പരീക്ഷ. ഇംഗ്ലീഷ്, ബാങ്കിംഗ് അവെയർനെസ്, ജനറല്‍ അവെയർനെസ്, കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് എന്നിവയാണ് പരീക്ഷയിലെ പ്രധാന വിഷയങ്ങള്‍.

രണ്ടാം ഘട്ടം 30 മിനിറ്റ് ദൈർഘ്യമുള്ള 50 മാർക്കിന്റെ ഡിസ്ക്രിപ്റ്റീവ് പരീക്ഷ. ഇംഗ്ലീഷ് ലെറ്റർ/റിപ്പോർട്ട് റൈറ്റിംഗ് എന്നിവയിലുള്ള പരിജ്ഞാനമാണ് പരീക്ഷയിലെ പ്രധാന വിഷയം.

പിന്നീട് 50 മാർക്കിന്റെ ഇന്റർവ്യൂ നടത്തും. ശേഷം പരീക്ഷയിലെയും അഭിമുഖത്തിലെയും മാർക്കിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിക്കും.

അപേക്ഷാ ഫീസ്

ജനറല്‍/OBC/EWS വിഭാഗങ്ങള്‍ക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. അതേസമയം, SC/ST/PwBD വിഭാഗങ്ങള്‍ക്ക് ഫീസ് ഇല്ല

കൂടുതല്‍ വിവരങ്ങള്‍ക്ക് SBIയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. https://www.sbi.co.in