ഇനി തട്ടിപ്പുകാരെ പേടിക്കാതെ എസ്‌ബി‌ഐയുമായി സംവദിക്കാം; ഡിജിറ്റല്‍ ബാങ്കിംഗിലെ ഉപഭോക്തൃ സുരക്ഷ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ; എസ്‌ബി‌ഐ ഉപഭോക്താക്കളെ വിളിക്കുന്ന ഫോണ്‍ നമ്പറുകള്‍ ഇവയാണ്

Spread the love

ഡല്‍ഹി: സൈബർ തട്ടിപ്പുകള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ഡിജിറ്റല്‍ ബാങ്കിംഗിലെ ഉപഭോക്തൃ സുരക്ഷ ശക്തിപ്പെടുത്താൻ മുന്നിട്ടിറങ്ങി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

+91-1600 ല്‍ തുടങ്ങുന്ന നമ്ബറുകളില്‍ നിന്നുള്ള കോളുകളുടെ ആധികാരികതയെക്കുറിച്ച്‌ എസ്‌ബി‌ഐ ഉപഭോക്തക്കാള്‍ക്ക് അവബേധം നല്‍കാൻ ഒരു വിഞ്ജാപനവും പുറത്തിറക്കിട്ടുണ്ട്. ഇനി സംശയങ്ങളില്ലാതെ എസ്‌ബി‌ഐയുമായി സംവദിക്കാൻ കഴിയുമെന്നും, എസ്‌എംഎസ് അല്ലെങ്കില്‍ വോയ്‌സ് കോളുകള്‍ വഴിയുള്ള തട്ടിപ്പ് ശ്രമങ്ങള്‍ തിരിച്ചറിയാൻ കഴിയുമെന്നും ബാങ്ക് വ്യക്തമാക്കി. സൈബർ തട്ടിപ്പുകളില്‍ നിന്ന് സ്വയം പരിരക്ഷിക്കൂ” എന്ന് എസ്‌ബി‌ഐ എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു

“1600xx” സീരീസില്‍ ആരംഭിക്കുന്ന ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച്‌ മാത്രമേ ഉപഭോക്താക്കളെ വിളിക്കാവൂ എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞ ജനുവരിയില്‍ എല്ലാ ബാങ്കുകളോടും നിയന്ത്രിത സ്ഥാപനങ്ങളോടും നിർദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാർക്കറ്റിംഗ് അല്ലെങ്കില്‍ പ്രൊമോഷണല്‍ കോളുകള്‍ക്ക് മാത്രം “140xx” നമ്പർ സീരീസ് ഉപയോഗിക്കാൻ ആർ‌ബി‌ഐ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ എസ്‌എംഎസ് അല്ലെങ്കില്‍ വോയ്‌സ് കോളുകള്‍ വഴിയുള്ള തട്ടിപ്പ് ശ്രമങ്ങള്‍ തിരിച്ചറിയാൻ ഉപഭോക്താക്ക് കഴിയും

“+91-1600 എന്ന നമ്ബറില്‍ തുടങ്ങുന്ന ഒരു നമ്പറില്‍ നിന്നാണ് നിങ്ങള്‍ക്ക് ഒരു കോള്‍ ലഭിക്കുന്നതെങ്കില്‍, അത് യഥാർത്ഥവും നിയമാനുസൃതവുമായ കോളാണെന്ന് ഉറപ്പ്. ഇടപാട് സംബന്ധമായതും സേവനവുമായി ബന്ധപ്പെട്ടതുമായ കോളുകള്‍ക്കാണ് ഈ നമ്പറുകള്‍ ഉപയോഗിക്കുന്നത്, ഇത് തട്ടിപ്പുകാരെ തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുന്നു.

ഉപഭോക്തൃ കോളുകള്‍ക്കായി എസ്‌ബി‌ഐ ഉപയോഗിക്കുന്ന ഔദ്യോഗിക നമ്ബറുകള്‍

1600-01-8000

1600-01-8003

1600-01-8006

1600-11-7012

1600-11-7015

1600-01-8001

1600-01-8004

1600-01-8007

1600-11-7013

1600-00-1351

1600-01-8002

1600-01-8005

1600-11-7011

1600-01-7014

1600-10-0021