മാസം അരലക്ഷം പോക്കറ്റില്‍…! മികച്ച ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് എസ്ബിഐയില്‍ സുവര്‍ണാവസരം; നൂറോ ആയിരമോ അല്ല ഒഴിവുകള്‍; വിവരങ്ങള്‍ അറിയാം…

Spread the love

കൊച്ചി: ഒരു മികച്ച ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മികച്ച അവസരം.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കാണ് എസ് ബി ഐയില്‍ ജൂനിയര്‍ അസോസിയേറ്റ് അഥവാ ക്ലര്‍ക്ക് ആയി അവസരമുള്ളത്.
എസ് ബി ഐയുടെ 2023 ലെ ജൂനിയര്‍ അസോസിയേറ്റ് വിജ്ഞാപനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ് ബി ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴി ഓണ്‍ലൈനായി ജോലിക്ക് അപേക്ഷിക്കാം. 17,900 മുതല്‍ 47,920 രൂപവരെയാണ് ശമ്പളം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ അസോസിയേറ്റ് (കസ്റ്റമര്‍ സപ്പോര്‍ട്ട് & സെയില്‍സ്) 8000 ത്തില്‍ ഏറെ ഒഴിവുകള്‍ നികത്തുന്നതിനാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഓണ്‍ലൈൻ രജിസ്ട്രേഷനായാണ് അപേക്ഷ സമ‍പ്പിക്കേണ്ടത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2023 ഡിസംബര്‍ 7 ആയിരിക്കും.

പ്രിലിമിനറി പരീക്ഷ ജനുവരിയില്‍ നടത്താനാണ് തീരുമാനം. വിജയിക്കുന്നവര്‍ക്ക് 2024 ഫെബ്രുവരിയില്‍ നടക്കുന്ന മെയിൻ പരീക്ഷ എഴുതാനാകും.

യോഗ്യതാ മാനദണ്ഡം

ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും ഒരു വിഷയത്തില്‍ ബിരുദം നേടിയിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത നേടിയവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഡിഗ്രി (ഐ ഡി ഡി) സര്‍ട്ടിഫിക്കറ്റുകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഐ ഡി ഡി പാസാകുന്ന തീയതി ഡിസംബര്‍ 31, 2023-നോ അതിനുമുൻപോ ആണെന്ന് ഉറപ്പാക്കണം. പ്രായപരിധി 20 വയസ്സിനും 28 വയസ്സിനും ഇടയില്‍ ആയിരിക്കണമെന്നും മാനദണ്ഡമുണ്ട്.

ഓണ്‍ലൈൻ പ്രിലിമിനറി പരീക്ഷയില്‍ 100 മാര്‍ക്കിന്റെ ഒബ്ജക്ടീവ് പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കല്‍ എബിലിറ്റി, റീസണിംഗ് എബിലിറ്റി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍ അടങ്ങുന്ന ഈ പരീക്ഷ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. വിജയിക്കുന്നവര്‍ക്ക് മെയിൻ പരീക്ഷ എഴുതാനാകും.

ജനറല്‍ / ഒ ബി സി അടക്കമുള്ള വിഭാഗത്തിലുളളവര്‍ക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടികജാതി, പട്ടിക വിഭാഗം എന്നിവര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അപേക്ഷ ഫീസുണ്ടായിരിക്കില്ല.