വാർഷിക കണക്കെടുപ്പിന്റെ പേരിൽ ഉപഭോക്താക്കൾക്ക് എസ്.ബി.ഐയുടെ മുട്ടൻ പണി: അക്കൗണ്ടിൽ നിന്ന് ചോർത്തിയത് കോടികൾ

വാർഷിക കണക്കെടുപ്പിന്റെ പേരിൽ ഉപഭോക്താക്കൾക്ക് എസ്.ബി.ഐയുടെ മുട്ടൻ പണി: അക്കൗണ്ടിൽ നിന്ന് ചോർത്തിയത് കോടികൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വാർഷിക കണക്കെടുപ്പിന്റെ പേരിൽ എസ്.ബിഐ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിന്നും ചോർത്തിയത് കോടികൾ. കഴിഞ്ഞ ബുധനാഴ്ച എസ്ബിഐ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ചവർക്കാണ് ഇതേ തുക തന്നെ വീണ്ടും അക്കൗണ്ടിൽ നിന്നും നഷ്ടമായത്.
ബുധനാഴ്ച്ച എസ്ബിഐ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചവർക്ക് വെള്ളിയാഴ്ച്ചയും അതേ തുക തന്നെ അക്കൗണ്ടിൽ നിന്നും അപ്രത്യക്ഷമായി.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നീ ജില്ലകളിൽ ഉള്ള അക്കൗണ്ട് ഉടമകൾക്കാണ് ഇത്തരത്തിലൊരു പണി കിട്ടിയത്. പണം നഷ്ടമായവർ ആദ്യം ബാങ്കിനെ ബന്ധപ്പെട്ടപ്പോൾ കസ്റ്റമർ കെയറുമായി ബന്ധപ്പെടാനായിരുന്നു മറുപടി. കസ്റ്റമർ കെയർ അധികൃതരെ ബന്ധപ്പെട്ടപ്പോഴാകട്ടെ നിങ്ങളുടെ ശാഖയുമായി ബന്ധപ്പെടാനായിരുന്നു മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ബാങ്കിന്റെ വാർഷിക ക്ലോസിങ്ങുമായി ബന്ധപ്പെട്ട് കംമ്പ്യൂട്ടറിലുണ്ടായ തകരാറാണ് ഇതിന് കാരണമെന്ന് അധികൃതർ അറിയിച്ചിരുന്നു.

പണം നഷ്ടമായ ചിലർക്ക് തിരിച്ച് അക്കൗണ്ടിലേക്ക് പണം ലഭിച്ചെങ്കിലും പണം ലഭിക്കാത്ത അക്കൗണ്ട് ഉടമകൾക്ക് ഈ ആഴ്ച്ച തന്നെ നഷ്ടമായ തുക അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് എസ്ബിഐ അധികൃതർ അറിയിച്ചു.