
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ്; ഡിഗ്രിക്കാര്‍ക്ക് അവസരം; അരലക്ഷം വരെ ശമ്പളം
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ റിക്രൂട്ട്‌മെന്റ് അപേക്ഷ വിജ്ഞാപനമിറക്കി. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 3323 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.
താല്‍പര്യമുള്ളവര്‍ മെയ് 29ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്ബിഐയില്‍ സര്‍ക്കിള്‍ ബേസ്ഡ് ഓഫീസര്‍ (സിബിഒ) റിക്രൂട്ട്‌മെന്റ്. ആകെ 3323 ഒഴിവുകള്‍.
തെരഞ്ഞെടുപ്പ്
അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഓണ്‍ലൈന്‍ ടെസ്റ്റ് നടത്തും. ശേഷം സ്‌ക്രീനിങ്, അഭിമുഖം, പ്രാദേശിക ഭാഷ പ്രാവീണ്യ പരീക്ഷ എന്നിവ നടത്തും.
പ്രായപരിധി
21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ 1995 മെയ് 1നും 2004 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി തുടങ്ങിയ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത
അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം. അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം.
മെഡിസിന്‍, എഞ്ചിനീയറിങ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി അല്ലെങ്കില്‍ കോസ്റ്റ് അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദം.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 48,480 രൂപ പ്രതിമാസം തുടക്ക ശമ്പളം ലഭിക്കും.
അപേക്ഷ
ജനറല്‍, ഒബിസി, ഇഡബ്ലൂഎസ് വിഭാഗക്കാര്‍ക്ക് 750 രൂപ അപേക്ഷ ഫീസുണ്ട്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷ ഫീസില്ല. ഓണ്‍ലൈനായി പരീക്ഷ ഫീസടയ്ക്കാം.
അപേക്ഷ
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.