
യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് തടസ്സപ്പെടും; മുന്നറിയിപ്പുമായി എസ്ബിഐ
ന്യൂഡല്‍ഹി: യുപിഐ അടക്കമുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ ഇന്ന് മുടങ്ങുമെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്.
ഇന്ന് ( ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകീട്ട് നാലുമണി വരെയുള്ള മൂന്ന് മണിക്കൂര്‍ നേരം ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെടുമെന്നാണ് എസ്ബിഐ എക്‌സിലൂടെ അറിയിച്ചിരിക്കുന്നത്. എന്നാൽ രാവിലെ മുതൽ യുപിഎ, ഗൂഗിൾ പേ ഇടപാടുകൾ തടസ്സപ്പെട്ടിരുന്നു. ഗൂഗിൾ പേ ആശ്രയിക്കുന്ന ഭൂരിഭാഗം പേർക്കും മുന്നറിയിപ്പില്ലാത്ത എസ്ബിഐയുടെ ഈ പണമിടപാട് തടസ്സപ്പെടൽ ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കി.
വാര്‍ഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകള്‍ക്ക് തടസ്സം നേരിടുന്നതെന്നും എസ്ബിഐ വ്യക്തമാക്കി. സേവനം തടസ്സപ്പെടുന്ന മൂന്ന് മണിക്കൂര്‍ നേരം യുപിഐ ലൈറ്റ്, എടിഎം സേവനങ്ങള്‍ എന്നിവ വഴി ഇടപാട് നടത്തുന്നതിന് തടസ്സമില്ലെന്നും എസ്ബിഐ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0