വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി ; ഭവന വായ്പാ പലിശ വര്‍ധിപ്പിച്ച് എസ് ബി ഐ

Spread the love

എസ് ബി ഐ ഭവന വായ്പ പലിശ വർധിപ്പിച്ചതോടെ  വീട് നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടി.

പുതിയ മാറ്റം അനുസരിച്ച്‌ ഭവന വായ്പക്ക് 7.50% മുതല്‍ 8.70% വരെ പലിശ നല്‍കേണ്ടിവരും. ജൂലൈയില്‍ പലിശ നിരക്ക് പരിധി 7.50% മുതല്‍ 8.45% വരെയായിരുന്നു.

ഉയര്‍ന്ന പലിശ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചത്. താഴ്ന്ന പരിധി അതേപടി നിലനിര്‍ത്തി ഉയര്‍ന്ന പരിധി വര്‍ധിപ്പിക്കുകയായിരുന്നു. പുതിയ ഉപഭോക്താക്കള്‍ 7.50% മുതല്‍ 8.70% വരെ പലിശ നല്‍കേണ്ടിവരും. റിപ്പോ നിരക്ക് കുറച്ചുകൊണ്ട് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ആര്‍ ബി ഐ നിരന്തരം ശ്രമിക്കുന്ന സമയത്താണ് ബാങ്ക് ഈ വര്‍ധനവ് വരുത്തിയതെന്നത് ശ്രദ്ധേയമാണ്. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി തുടര്‍ച്ചയായി മൂന്ന് തവണയാണ് ആർ ബി ഐ റിപ്പോ നിരക്ക് കുറച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ബി ഐയുടെ ഈ നീക്കം ക്രെഡിറ്റ് സ്‌കോര്‍ കുറവുള്ള ഉപഭോക്താക്കളെ പ്രത്യേകിച്ചും ബാധിക്കും. ജൂലൈ അവസാനം, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും പലിശ നിരക്ക് 7.35% ല്‍ നിന്ന് 7.45% ആയി വര്‍ധിപ്പിച്ചിരുന്നു. അതേസമയം, സ്വകാര്യ ബാങ്കുകളില്‍ ഐ സി ഐ സി ഐ 8%, എച്ച്‌ ഡി എഫ് സി 7.90%, ആക്‌സിസ് ബാങ്ക് 8.35% എന്നിങ്ങനെ മിനിമം പലിശ നിരക്കിലും ഭവന വായ്പകള്‍ നല്‍കുന്നു.