play-sharp-fill
എം.സി റോഡരികിലെ എ.ടിഎം കൗണ്ടർ തകർത്ത് മോഷണശ്രമം: തകർത്തത് എസ്ബിഐയുടെയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും എടിഎം; തട്ടിയെടുക്കാൻ ശ്രമിച്ചത് കോടികൾ; പിന്നിൽ അന്തർ സംസ്ഥാന മോഷണ സംഘമെന്ന് സൂചന

എം.സി റോഡരികിലെ എ.ടിഎം കൗണ്ടർ തകർത്ത് മോഷണശ്രമം: തകർത്തത് എസ്ബിഐയുടെയും സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും എടിഎം; തട്ടിയെടുക്കാൻ ശ്രമിച്ചത് കോടികൾ; പിന്നിൽ അന്തർ സംസ്ഥാന മോഷണ സംഘമെന്ന് സൂചന

സ്വന്തം ലേഖകൻ
കോട്ടയം: എംസി റോഡരികിലെ എസ്ബിഐ – സൗത്ത് ഇന്ത്യൻ ബാങ്ക് എടിഎം കൗണ്ടറുകൾ തകർത്ത് വൻ കവർച്ചാ ശ്രമം. മോനിപ്പള്ളിയിലെ എസ്.ബിഐയുടെയും, വെമ്പള്ളിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെയും എടിഎം കൗണ്ടറുകളാണ് തകർക്കാൻ ശ്രമിച്ചത്. രണ്ടിടത്തെയും ക്യാമറകൾ ഒടിച്ച അക്രമി സംഘം, എടിഎം കൗണ്ടറിനുള്ളിൽ പെയിന്റ് സ്േ്രപ ചെയ്യുകയും ചെയ്തിട്ടുണ്ട്.  എം.സി റോഡരികിലെ രണ്ട് എടിഎം കൗണ്ടറുകൾ തകർക്കാൻ ശ്രമിച്ച ഇതേ സംഘം തന്നെയാണ് തൃശൂരിലും എടിഎം തകർത്തതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന.
വെള്ളിയാഴ്ച പുലർച്ചെ 1.10 ന് എം.സി റോഡിൽ വെമ്പള്ളികവലയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം കൗണ്ടറാണ് ആദ്യം അക്രമികൾ തകർത്തത്. ക്യാമറയുടെ കഴുത്തൊടിച്ച് തൂക്കിയിട്ട സംഘം, ബാക്കിയുള്ള കാമറകളിലെല്ലാം പെയിന്റ് കോരിയൊഴിക്കുകയും ചെയ്തു. എടിഎം യന്ത്രം തകർക്കാൻ ശ്രമം നടത്തിയെങ്കിലും ഒന്നും സാധിച്ചില്ല. പിന്നീട്,  മോനിപ്പള്ളിയിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടർ തകർക്കാനായി അക്രമി സംഘത്തിന്റെ പിന്നീടുള്ള ശ്രമം. ഇവിടെയും ക്യാമറ മാത്രമാണ് തകർക്കാൻ സാധിച്ചത്.
ഇന്നലെ രാവിലെ പത്തു മണിയോടെ സ്ഥലത്ത് എത്തിയ ബാങ്ക് അധികൃതരാണ് ക്യാമറ തകർന്നത് കണ്ടെത്തിയത്. തുടർന്ന് വിവരം കുറവിലങ്ങാട് പൊലീസിൽ അറിയിച്ചു. കുറവിലങ്ങാട് നിന്നുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി പ്രാഥമിക പരിശോധന നടത്തി.
എം.സി. റോഡരികിലാണ് ഇരു കൗണ്ടറുകളും. ക്യാമറകളുടെ ദൃശ്യങ്ങൾ കിട്ടാതെ വന്നതോടെയാണ് അധികൃതർ അന്വേഷണം ആരംഭിച്ചത്.
മോനിപ്പള്ളിയിലെ എ.ടി.എം. കൗണ്ടറിലെ ക്യാമറയിൽ പുലർച്ചെ 1.45 മുതലുള്ള ദൃശ്യങ്ങൾ ലഭ്യമല്ല. ബാങ്ക് കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് എ.ടി.എം.. രാവിലെ ബാങ്കിലെത്തിയ മാനേജർ സി.സി. ടി.വി. ക്യാമറകളുടെ ദൃശ്യം കിട്ടാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മോഷണശ്രമം മനസിലാകുന്നത്. ക്യാമറയിൽ കാഴ്ച മറയ്ക്കുന്ന രീതിയിൽ എന്തോ വെച്ചിട്ടുള്ളതായി സംശയം തോന്നി. ഇതോടെ ഉന്നത ഉദ്യോഗസ്ഥരെയും പോലീസിനെയവും വിവരമറിയിച്ചു.
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സെക്യൂരിറ്റി വിഭാഗമാണ് ക്യാമറയിൽ ദൃശ്യങ്ങൾ പതിയുന്നില്ലെന്ന് കണ്ടെത്തിയത്. രാവിലെ ആറുമണിക്ക് ശാഖയിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. ഒരുക്യാമറയിൽ രാസവസ്തു തളിച്ചിട്ടുണ്ട്. സാങ്കേതിക സംവിധാനങ്ങളുമായ ബന്ധപ്പെട്ട വയർ മുറിച്ച നിലയിലാണ്. കൗണ്ടറിന്റെ ചുവരിൽ ചെളിപുരണ്ട കൈപ്പത്തിയുടെ പാടുണ്ട്.