video
play-sharp-fill
മോഷണശ്രമത്തിനിടെ എടിഎമ്മിൽ തീപിടുത്തം ; സിസിടിവി കാമറയിൽ കുടുങ്ങാതെ രക്ഷപ്പെട്ട മോഷ്ടാക്കൾക്ക് പിറകെ പൊലീസ്

മോഷണശ്രമത്തിനിടെ എടിഎമ്മിൽ തീപിടുത്തം ; സിസിടിവി കാമറയിൽ കുടുങ്ങാതെ രക്ഷപ്പെട്ട മോഷ്ടാക്കൾക്ക് പിറകെ പൊലീസ്

സ്വന്തം ലേഖകൻ

കൃഷ്ണഗിരി: ബാങ്കിലെ മോഷണ ശ്രമത്തിനിടെ എടിഎമ്മിൽ നിന്നും തീപിടുത്തം. സിസിടിവി കാമറയി. കുടുങ്ങാതെ രക്ഷപ്പെട്ട മോഷ്ടാക്കൾക്ക് പിന്നാലെ പോലീസും. കർണാടകത്തിലെ കൃഷ്ണഗിരിയിലുള്ള അഞ്ചെട്ടി ബസ് സ്റ്റാന്റിലാണ് സംഭവം. വെൽഡിങ് മെഷീനുമായാണ് കള്ളന്മാർ മോഷ്ടിക്കാനെത്തിയത്. ഗ്യാസ് സിലിണ്ടർ ഉപയോഗിച്ചാണ് വെൽഡിങ് മെഷീൻ പ്രവർത്തിപ്പിച്ചത്.
ബാങ്കിന്റെ ജനാല വെൽഡിങ് മെഷീൻ ഉപയോഗിച്ച് ഇളക്കിയ ശേഷം അകത്ത് കടക്കാനായിരുന്നു ശ്രമം. എന്നാൽ വെൽഡിങ് മെഷീനിൽ നിന്നുള്ള തീപ്പൊരി ബാങ്കിനകത്തെ ചില കടലാസുകളിൽ വീഴുകയും തീപിടിക്കുകയുമായിരുന്നു. ഇതിനിടെ തീയണക്കാനുള്ള ശ്രമം വിഫലമായി. ഇതോടെ ഗ്യാസ് സിലിണ്ടർ ഓഫ് ചെയ്ത കള്ളന്മാർ സ്ഥലംവിട്ടു.

സമീപത്ത് ഉണ്ടായിരുന്ന ഒരു ചായക്കടക്കാരൻ ബാങ്കിൽ തീ ഉയരുന്നത് കണ്ട് ബാങ്ക് ജീവനക്കാരെ വിവരമറിയിച്ചു. ബാങ്ക് ജീവനക്കാർ ഫയർ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഇവരെത്തി തീയണയ്ക്കുകയായിരുന്നു. കള്ളന്മാർ ഉപേക്ഷിച്ച ഗ്യാസ് സിലിണ്ടർ തൊണ്ടിമുതലായി പൊലീസ് കണ്ടെടുത്തു. അതേസമയം കള്ളന്മാർ ബാങ്കിനകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ഭാഗത്ത് സിസിടിവി ഇല്ല. അതിനാൽ ആരാണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group