സൗജന്യ സേവനങ്ങൾ വർധിപ്പിച്ചു: സേവന നിരക്കുകൾ പരിഷ്‌കരിച്ചു; അടിമുടി പരിഷ്‌കാരവുമായി എസ്.ബി.ഐ എത്തുന്നു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: എത്ര തല്ലിയാലും നന്നാവില്ലെന്നാണ് എസ്.ബി.ഐയുടെ നിലപാട്. എന്നാൽ, ആർബിഐ ചെറുതായി ഒന്നു വിരട്ടിയതോടെ ഈ നിലപാടിൽ അൽപം മാറ്റം വന്നിട്ടുണ്ടോ എന്ന് സംശയിച്ചാൽ തെറ്റ് പറയാനിവില്ല. എസ്.ബി.ഐയുടെ പുതിയ നിരക്കുകളും, സൗജന്യങ്ങളും കണ്ടാൽ അൽപം മാറ്റം വന്നിട്ടില്ലേ എന്ന് തോന്നിപ്പോലും. ഒക്ടോബർ 1 മുതൽ പുതിയ സേവന നിരക്കുകൾ പ്രാബല്യത്തിൽ വരും.
എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക്മാസം 8 മുതൽ 10 തവണ വരെ എടിഎം ഇടപാടുകൾ സൗജന്യമായി ഉപയോഗിക്കാം. ഇതിൽ അഞ്ച് ഇടപാടുകൾ എസ്ബിഐ എടിഎം വഴിയും മൂന്നെണ്ണം മറ്റ് എടിഎം വഴിയും നടത്താം. മെട്രോ ഇതര പ്രദേശങ്ങളിലെ സേവിങ്‌സ് അക്കൗണ്ട് ഉടമകൾക്ക് 10 എടിഎം ഇടപാടുകൾ സൗജന്യമായി നടത്താം.
ഇതിൽ കൂടുതൽ ഇടപാടുകൾ നടത്തിയാൽ നിശ്ചിത തുക ഉപഭോക്താക്കളിൽ നിന്നും ഈടാക്കും. സൗജന്യ പരിധി കഴിഞ്ഞുള്ള ഇടപാടുകൾക്ക് 5 രൂപ മുതൽ 20 രൂപ വരെ ആണ് ഈടാക്കുക. എല്ലാ നിരക്കുകൾക്കും ജിഎസ്ടി ബാധകമായിരിക്കും. അക്കൗണ്ടിൽ മതിയായ ബാലൻസ് ഇല്ലാത്തതിനാൽ ഇടപാട് നിരസിക്കപ്പെടുകയാണെങ്കിലും എസ്ബിഐ ചാർജ് ഈടാക്കും. 20 രൂപയും ജിഎസ്ടിയുമാണ് ഇതിന് എസ്ബിഐ ഈടാക്കുക. കാർഡ് രഹിത പണം പിൻവലിക്കലിനും ചാർജ് ഈടാക്കും.
എല്ലാ പ്രദേശങ്ങളിലും ശമ്ബള അക്കൗണ്ട് ഉടമകൾക്ക് എസ്ബിഐയിലും മറ്റ് ബാങ്കുകളിലും എടിഎം ഇടപാടുകൾ സൗജന്യമായി നടത്താം , പരിധി ഉണ്ടായിരിക്കില്ല. സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ മാസം ശരാശരി 25,000 രൂപക്ക് മുകളിൽ ഉണ്ടെങ്കിൽ സൗജന്യ എടിഎം ഇടപാടുകൾക്ക് പരിധി ബാധകമായിരിക്കില്ല.

Third Eye News Live
0