
സ്വന്തം ലേഖകൻ
കല്‍പ്പറ്റ: വയനാട് എടിഎം കൗണ്ടറിന് തീപിടിച്ചു.
വയനാട് കല്‍പ്പറ്റയിലെ എസ്ബിഐ എടിഎം കൗണ്ടറിനുള്ളിലാണ് അഗ്നിബാധ ഉണ്ടായത്.
എസ്ബിഐ കല്‍പ്പറ്റ ടൗണ്‍ ബ്രാഞ്ചിനോട് ചേര്‍ന്ന എടിഎം കൗണ്ടറിലാണ് തീപ്പിടിത്തമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച രാത്രി പത്തേകാലോടെയായിരുന്നു സംഭവം. എസ്ബിഐ കല്‍പ്പറ്റ ടൗണ്‍ ബ്രാഞ്ചിന്റെ താഴത്തെ നിലയിലുള്ള എടിഎം കൗണ്ടറാണ് ഇത്.
എടിഎം കൗണ്ടറില്‍ നിന്ന് പുക ഉയരുന്നതു കണ്ട് നാട്ടുകാര്‍ അഗ്നിരക്ഷ സേനയെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
കൗണ്ടറിനുള്ളില്‍ കമ്പ്യൂട്ടര്‍, സ്വിച്ച് ബോര്‍ഡ് എന്നിവയുള്ളിടത്താണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.