ഒരു വർഷമായി എസ് ബി ഐയുടെ എ ടി എം കൗണ്ടർ തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധം; എൻ്റെ ഗ്രാമം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ എ ടി എം കൗണ്ടറിൻ്റെ ഒന്നാം ഒന്നാം ചരമ വാർഷികവും പ്രതിഷേധ കുട്ടായ്മയും നടത്തി; പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ച് മൗന പ്രാർത്ഥനയും സംഘടിപ്പിച്ചു

Spread the love

പത്തനംതിട്ട: കഴിഞ്ഞ ഒരു വർഷമായി എസ് ബി ഐയുടെ എ ടി എം കൗണ്ടർ തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധം. നാട്ടുകാർ എ ടി എം കൗണ്ടറിന്‍റെ ഒന്നാം ഒന്നാം ചരമ വാർഷികവും പ്രതിഷേധ കുട്ടായ്മയും നടത്തി.

വാളക്കുഴി എസ് ബി ഐയുടെ എ ടി എം കൗണ്ടർ കഴിഞ്ഞ ഒരു വർഷമായി തുറന്നു പ്രവർത്തിക്കാത്തതിൽ പ്രതിഷേധിച്ച് എന്‍റെ ഗ്രാമം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. പ്രതീകാത്മകമായി മെഴുകുതിരി കത്തിച്ച് മൗന പ്രാർത്ഥനയും നടത്തി പ്രതിഷേധിച്ച ശേഷമാണ് നാട്ടുകാർ മടങ്ങിയത്.

എ ടി എം കൗണ്ടർ ഉടനെ പ്രവർത്തനക്ഷമം ആക്കിയില്ലെങ്കിൽ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡന്‍റ് വി കെ ഈപ്പന്‍റെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ സമ്മേളനത്തിൽ വൈസ് പ്രസിഡന്‍റ് ബ്ലെസ്സൺ തോമസ്, സെക്രട്ടറി സുജിത് ടി എസ്, ജോയിന്‍റ് സെക്രട്ടറിമാരായ ഷിജു പി ജോസഫ്, ബിബിൻ കുര്യൻ, ട്രസ്റ്റിമാരായ ഷാജി തോമസ്, ബിനു ടി സാമുവേൽ, തോമസ് വർഗീസ്, ഡേവിഡ് മാത്യു എന്നിവർ പ്രസംഗിച്ചു.