സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു
സ്വന്തം ലേഖകൻ
കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി ചല്ല ശ്രീനിവാസുലു ഷെട്ടി ചുമതലയേറ്റു. നേരത്തെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി പ്രവർത്തിച്ച് വരികയായിരുന്നു. 1988ൽ അഹമ്മദാബാദ് സർക്കിളിൽ പ്രൊബേഷനറി ഓഫീസർ ആയാണ് അദ്ദേഹം ജോലിയിൽ പ്രവേശിക്കുന്നത്.
കിട്ടാക്കടം, വായ്പാ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതിൽ നിപുണനായ അദ്ദേഹം രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 3 പതിറ്റാണ്ട് സേവനത്തിനിടയിൽ ന്യൂയോർക്ക് ശാഖയിൽ വൈസ് പ്രസിഡന്റ്-& ഹെഡ്, ഇൻഡോർ വാണിജ്യ ശാഖയിൽ ഡിജിഎം, മുംബൈ കോർപ്പറേറ്റ് അക്കൗണ്ട് ഗ്രൂപ്പിൽ ജിഎം & ആർഎച്ച് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0