video
play-sharp-fill
അതിരാവിലെ കൊച്ചിയിൽ കണ്ടത് നാടകമോ..? ലോകം മുഴുവൻ നെറ്റ് വർക്കുള്ള ചാനലുകൾ അറിയാതെ ജനത്തിന് എക്‌സ്‌ക്ളൂസീവ് നൽകി തൃപ്തി എത്തി: ശബരിമലയെ തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാൻ സംഘപരിവാർ ശ്രമം

അതിരാവിലെ കൊച്ചിയിൽ കണ്ടത് നാടകമോ..? ലോകം മുഴുവൻ നെറ്റ് വർക്കുള്ള ചാനലുകൾ അറിയാതെ ജനത്തിന് എക്‌സ്‌ക്ളൂസീവ് നൽകി തൃപ്തി എത്തി: ശബരിമലയെ തകർത്ത് രാഷ്ട്രീയ നേട്ടം കൊയ്യാൻ സംഘപരിവാർ ശ്രമം

സ്വന്തം ലേഖകൻ

കൊച്ചി: ശബരിമല സീസൺ തുടങ്ങിയിട്ട് പത്തു ദിവസം പൂർത്തിയായി. കേരളത്തിലും സന്നിധാനത്തും നിലയ്ക്കലിലും ഇതുവരെ സമാധന പൂർണമായ അന്തരീക്ഷമായിരുന്നു. ഒരു യുവതി പോലും പ്രതിഷേധത്തിനായിട്ടോ, ദർശനത്തിനായിട്ടോ സന്നിധാനത്തോ നിലയ്ക്കലിലോ പമ്പയിലോ എത്തിയിട്ടില്ല. ഇതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ ആരും അറിയാതെ അപ്രതീക്ഷിതമായി ഭൂമാതാ ബ്രിഗേഡ് സംഘം കൊച്ചിയിൽ വിമാനം ഇറങ്ങിയത്. ഇവരെ സ്വീകരിക്കാനായി ശബരിമല കയറി വിവാദത്തിൽ കുടുങ്ങിയ ബിന്ദു അമ്മിണിയും. എന്നൽ, ഭൂമാതാ ബ്രിഡേഗിന്റെയും തൃപ്തി ദേശായിയുടെയും വരവ് ഉയർത്തുന്നത് പല വിധ സംശയങ്ങളാണ്.

സമാധാന പരമായി നടന്നിരുന്ന ശബരിമലയെ തകർക്കാനും, രാഷ്ട്രീയമായി നേട്ടമുണ്ടാക്കാനും ബിജെപിയും സംഘപരിവാരവും നടത്തുന്ന നീക്കമാണോ ഇതെന്നതാണ് ഉയരുന്ന പ്രധാന സംശയം. ഇതിന്റെ ഭാഗമായാണോ ജനം ടിവി മാത്രം അറിഞ്ഞ് തൃപ്തി എത്തിയതെന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേർഡ് ഐ വായനക്കാർ ഉയർത്തുന്ന സംശയങ്ങൾ ഇങ്ങനെ

1. മലയാളത്തിലെ പ്രമുഖ ചാനലുകളായ മലയാള മനോരമ, ഏഷ്യാനെറ്റ്, ന്യൂസ് 18 , മാത്യുഭൂമി, 24 എന്നീ ചാനലുകളിൽ ഉള്ളത് കേരളത്തിലെ ഏറ്റവും മികച്ച റിപ്പോർട്ടർമാരാണ്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇവർക്ക് റിപ്പോർട്ടർമാരും നെറ്റു വർക്കും ഉണ്ട്. എന്നാൽ, ഇവർക്കൊന്നും തൃപ്തി ദേശായി ശബരിമല കയറാൻ എത്തുന്നതായുള്ള വാർത്ത ലഭിക്കുന്നില്ല. രണ്ടു തവണ തൃപ്തി ദേശായി മല കയറാൻ എത്തിയപ്പോഴും എക്‌സ്‌ക്യൂസീവായി വാർത്ത റിപ്പോർട്ട് ചെയ്തത് ജനം ടിവി മാത്രമായിരുന്നു. സമാധാന പരമായി നടക്കുന്ന തീർത്ഥാടനം അട്ടിമറിക്കാൻ തൃപ്തിയും സംഘപരിവാരവും ശ്രമിക്കുന്നോ എന്ന സംശയമാണ് ഇതിൽ നിന്നും ഉയരുന്നത്.

2. നേരിട്ട് ഇതുവരെ പരിചയം പോലുമില്ലെന്നു പറഞ്ഞിരുന്ന ബിന്ദു അമ്മിണിയും നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് തൃപ്തിയ്ക്കും സംഘത്തിനും ഒപ്പം ചേരുന്നു. തൃപ്തി മുൻ കൂട്ടി ബിന്ദുവിനെ അറിയിച്ച ശേഷമാണ് എത്തിയതെന്ന് വ്യക്തമാകുന്നു. കഴിഞ്ഞ തവണ തൃപ്തിയെ നെടുമ്പാശേരിയിൽ തടഞ്ഞ ആൾക്കൂട്ടം ഇത്തവണ ഇല്ല. തൃപ്തി ദേശായി സുഖമായി നെടുമ്പാശേരിയിൽ നിന്നും പുറത്ത് വരുന്നു. കമ്മിഷണർ ഓഫിസിലേയ്ക്കു പോകുന്നു.

3. മറ്റൊരും അറിയാതെ പുലർച്ചെ തൃപ്തിയും, ബിന്ദുവും കമ്മിഷണർ ഓഫിസിലേയ്ക്കു പോകുന്നു. ജനം ടിവിയിലെ വാർത്ത് മാത്രം കണ്ട് അൻപതോളം വരുന്ന സംഘപരിവാർ പ്രവർത്തകർ കമ്മിഷണർ ഓഫിസിനു മുന്നിൽ തടിച്ചു കൂടുന്നു. കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ ആർ.എസ്.എസ് പ്രവർത്തകനും ശബരിമല കർമ്മ സമിതി പ്രവർത്തകനുമായ ശ്രീനാഥ് പത്മനാഭൻ  കൃത്യ സമയത്ത് കമ്മിഷണർ ഓഫിസിനു മുന്നിൽ എത്തുന്നു.

4. തൃപ്തിയും സംഘവും കമ്മിഷണർ ഓഫിസിലേയ്ക്കു നടന്നു പോകുന്നു. ഈ സമയം മുന്നിൽ നിന്നും സ്വതന്ത്രനായി എത്തിയ ശ്രീനാഥ് കുരുമുളക് സ്‌പ്രേ ബിന്ദുവിന്റെ മുഖത്തിന് നേരെ പ്രയോഗിക്കുന്നു. തൃപ്തിയും സംഘവും സുഖമായി കമ്മിഷണർ ഓഫിസിലേയ്ക്കു പോകുമ്പോഴാണ് ബിന്ദു അമ്മിണിയെ സംഘപരിവാർ സംഘം ആക്രമിക്കുന്നത്.

5. കുരുമുളക് സ്പ്രേ പ്രയോഗിച്ചിട്ടും കാര്യമായ അസ്വസ്ഥതകളില്ലാതെ ബിന്ദു. കണ്ണിൽ കുരുമുളക് സ്പ്രേ പ്രയോഗിച്ചതിന്റെ വിഹ്വതലകൾ ഒന്നും ബിന്ദു കാട്ടുന്നില്ല. സമാധാനപരമായി ചാനലുകളോട് സംസാരിക്കുന്നു.

6. ഏറ്റവും ഒടുവിൽ ശബരിമല പോകാൻ പൊലീസ് സംരക്ഷണം നൽകില്ലെന്ന് എഴുതി നൽകിയാൽ തിരികെ മടങ്ങാമെന്ന് തൃപ്തിയുടെ മറുപടി.

ഇതിൽ നിന്നും വ്യക്തമാകുന്ന ഒന്നുണ്ട്. ശബരിമലയിൽ സംഘപരിവാരവും ബിജെപിയും ലക്ഷ്യമിട്ടിരുന്നത് ഒന്ന് മാത്രമാണ്. രാഷ്ട്രീയം. അയ്യപ്പന്റെ ആചാര സംരക്ഷണത്തിന്റെ പേരിൽ സംഘർഷം സൃഷ്ടിച്ച് രാഷ്ട്രീയ ലക്ഷ്യം കൊയ്യുക മാത്രമാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്.

കോടതിയുടെ ഉത്തരവുമായി എത്തിയാൽ സർക്കാർ സംരക്ഷണം നൽകും. എന്നാൽ, ഇതിന് തയ്യാറാകാതെ മനപൂർവം പ്രശ്‌നം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് സംഘം എത്തിയതെന്ന് വ്യക്തമാകുന്നതാണ ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ.

കഴിഞ്ഞ തവണത്തേതിൽ നിന്നും തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഇക്കുറി സന്നിധാനത്തും പമ്പയിലും. സർക്കാർ പോലും ഇതിനിടെ പിൻവലിഞ്ഞു. കോടതിയുടെ വ്യക്തമായ വിധി വരും വരെ കാത്തിരിക്കാമെന്ന് സർക്കാർ നിലപാട് എടുത്തു. ഇതോടെ ഈ സീസൺ സമാധാന പരമാകുമെന്ന പ്രതീക്ഷിച്ചിരിക്കെയാണ് ഇ്‌പ്പോൾ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമം.