
കൊച്ചി: വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയും ശബ്ദത്തിലൂടെയും പ്രേക്ഷകരെ ആകർഷിച്ച ഗായികയാണ് സയനോര ഫിലിപ്പ്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സയനോര പങ്കുവയ്ക്കുന്ന പോസ്റ്റുകളും വളരെ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്.
അത്തരത്തില്‍ കഴിഞ്ഞ ദിവസം ഗായിക പങ്കുവച്ച പോസ്റ്റും അതിന് വന്ന കമന്റുകളും മറുപടിയും ശ്രദ്ധ നേടുകയാണ്.
ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാൻ പോയതിന്റെ ഔട്ട് ഫിറ്റും വീഡിയോയും സയനോര പങ്കുവച്ചിരുന്നു. വൈറ്റ് നിറത്തിലുള്ള തുണിയും നെറ്റും ഉപയോഗിച്ചുള്ള വസ്ത്രത്തില്‍ സ്റ്റൈലൻ ലുക്കിലാണ് സയനോര പ്രത്യക്ഷപ്പെട്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പോസ്റ്റ് പങ്കുവച്ചതിന് പിന്നാലെ വിമർശന, അധിക്ഷേപ, ബോഡി ഷെയ്മിംഗ് കമന്റുകളാണ് വന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട സയനോര ഉടൻ തന്നെ മറുപടിയുമായി രംഗത്ത് എത്തി.
കുറിപ്പ് ഇങ്ങനെ
‘ഈ പേജില്‍ വന്നു സദാചാരം വിളമ്പുന്ന ആളുകളോട് ഒരു ചെറിയ അഭ്യര്‍ഥന. എന്റെ ജീവിതം, എന്റെ വഴി, എന്റെ ശരീരം! ഇവിടുന്ന് ഒന്ന് ഒഴിഞ്ഞു തന്നാല്‍ വളരെ ഏറെ നന്ദി ഉണ്ടായിരിക്കും. എന്നെ ഇത്രയും ആളുകള്‍ ഫോളോ ചെയ്യണം എന്ന യാതൊരു മുന്‍വിധിയും എനിക്കില്ല. കറുത്ത കാലുകള്‍ ആണെങ്കിലും അത് എന്റെ കാലുകളാണ്. ഞാന്‍ അതില്‍ അഭിമാനം കൊള്ളുന്നു. ഇനിയും കാണിക്കുന്നതായിരിക്കും. നിങ്ങള്‍ എന്നെക്കുറിച്ച് എന്തു വിചാരിച്ചാലും ഒരും ചുക്കും ഇല്ല. ആരെയും നിര്‍ബന്ധിച്ച് ഇവിടെ പിടിച്ചു നിര്‍ത്തിയിട്ടില്ല. Live and let live! ഇതിന്റെ അര്‍ഥം മനസ്സിലാകാത്ത ഒരാള്‍ ആണ് നിങ്ങളെങ്കില്‍ ഈ പേജ് നിങ്ങള്‍ക്കുള്ളതല്ല’, സയനോര കുറിച്ചു.