play-sharp-fill
വാച്ച് യുവർ നെയ്‌ബർ എന്ന പേരിൽ പദ്ധതികൾ ഇല്ല,​ നടപ്പാക്കുന്നത് മറ്റൊന്ന്,​ വിശദമാക്കി പൊലീസ്.കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവീടുകൾ നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

വാച്ച് യുവർ നെയ്‌ബർ എന്ന പേരിൽ പദ്ധതികൾ ഇല്ല,​ നടപ്പാക്കുന്നത് മറ്റൊന്ന്,​ വിശദമാക്കി പൊലീസ്.കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവീടുകൾ നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

വാച്ച് യുവർ നെയ്ബർ എന്ന പേരിൽ നിലവിൽ പദ്ധതികൾ ഇല്ലെന്ന് വ്യക്തമാക്കി പൊലീസ് വകുപ്പ്. കൊച്ചി സിറ്റി പൊലീസ് നടപ്പാക്കുന്നത് സേ ഹലോ ടു യുവർ നെയ്ബർ എന്ന പദ്ധതിയാണെന്നും പൊലീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അയൽവാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നത് വഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പൊലീസ് ആരംഭിച്ച സോഷ്യൽ മീഡിയ കാമ്പെയിനാണ് സേ ഹലോ ടു യുവർ നെയ്ബർ എന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

അയൽവീടുകൾ നിരീക്ഷിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്‌തെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് പൊലീസിന്റെ വിശദീകരണം.

ഗരങ്ങളിലെ അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിൽ തൊട്ടയൽപക്കത്തെ താമസക്കാർ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പോലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വർദ്ധിപ്പിച്ച് അയൽപക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പോലീസ് ഉദ്ദേശിക്കുന്നത്. ഫ്ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരൻമാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ അയൽക്കാർ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും. അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുളള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തചേരലിന് വഴിവയ്ക്കും. അയൽവാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വർദ്ധിക്കും.

അപ്പാർട്ട്‌മെന്റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാർക്കുകളിലെ സന്ദർശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദർശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് പൊലീസിന്റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വിജയകരമായി നടപ്പാക്കിവരുന്നതായും വാർത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

Tags :