
കോട്ടയം: ഏപ്രിൽ 3,4,5 തീയതി കളിൽ ആയി അയോദ്ധ്യ ശ്രീ രാമ ക്ഷേത്രത്തിൽ ഭാരതീയ സംസ്കൃതി ഫൗണ്ടേഷൻ സംഘടിപ്പിച്ച സംസ്കൃതി കലാ മഹോത്സവം – 2026 ഇൽ
കേരളത്തിൽ നിന്നും നിവേദിത ദാസ്, നിരഞ്ജന ദാസ്, അനജ് എം എസ്, നവനീത് നന്ദ എന്നിവർ സെമി ക്ലാസ്സിക് സംഗീതത്തിൽ പ്രതിഭ തെളിയിച്ചു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തി ചേർന്ന നൂറോളം സംഗീത നൃത്ത വിദ്യാർത്ഥികൾ ചേർന്ന് രാമസ്തുതി ഫ്യൂഷൻ ചെയ്തു സ്റ്റാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ഇൽ ഇടം പിടിച്ചു.
ഭാരതീയ സംസ്കൃതി ഫൗണ്ടേഷൻ ചെയർ പേഴ്സൺ മാൻവി ശർമ. മ്യൂസിക് ഡയറക്ടർ ജിതേന്ദ്ര മിശ്ര എന്നിവർ കലാകാരൻ മാർക്ക് പുരസ്‌കാരം നൽകി ആദരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലേഖാസ് ഡിജിറ്റൽ വേൾഡിന്റെ മാനേജിങ് ഡയറക്ടർ, സ്റ്റാർ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് എക്സിക്യൂട്ടീവ് നിജീഷ് രാമദാസിനു ഗുരു സമ്മാൻ പുരസ്‌കാരം നൽകി ആദരിച്ചു.
36 ഭാഷകളിൽ പാടി 25 ഓളം വേൾഡ് റെക്കോർഡ് നേടിയ ലേഖാസ് സിംഗിംഗ് സിസ്റ്റേഴ്സ് നിവേദിത ദാസും നിരഞ്ജന ദാസും ചേർന്ന് ഇറാനിയൻ ഭാഷയിലെ ശിവ ഭക്തി ഗാനം പാടി വേദിയിൽ വേറിട്ട പ്രകടനം നടത്തി.
പുരന്ദരദാസിന്റെ കന്നഡ കീർത്തനമായ തംബുരു മീത്തി ദവ പാടി 12 വയസ്സ് കാരനായ അനജ് എം എസ് വേദിയിൽ മികച്ച കയ്യടി നേടി.
2026 ജൂലൈയിൽ ജയ്പൂർ സംസ്കൃതി കലോത്സവത്തിൽ
വീശിഷ്ട അതിഥികൾ ആയി പങ്കെടുക്കാൻ സാവരിയ ടീം നു ക്ഷണം ലഭിച്ചു .
അയോദ്ധ്യയുടെ ചരിത്രത്തിൽ സമാനതകളില്ലാതെ നടന്ന കലാ മഹോത്സവത്തിൽ പങ്കെടുത്ത കേരളത്തിന്റെ അഭിമാനമായ കലാകാരൻമാർക്ക്
ശ്രീരാമ ജന്മഭൂമി സോഷ്യൽ വെൽഫയർ ഫൌണ്ടേഷൻ
ഫൗണ്ടർ അരുൺ ഗോവിന്ദ്
“പ്രൈഡ് ഓഫ് രാമ കിങ്ടം’
അവാർഡ് പ്രഖ്യാപിച്ചു.



