
വേറിട്ട പ്രതിഷേധം : പ്ലക്കാർഡുകൾ ഉയർത്തി സേവ് ദി ഡേറ്റ്
സ്വന്തം ലേഖിക
കോട്ടയം : കേരളത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ വേറിട്ട പ്രതിഷേധം.വിവാഹിതരാകാൻ പോകുന്ന അരുണും ആശയുമാണ് വേറിട്ട സേവ് ദി ഡേറ്റ് നടത്തി പ്രതിഷേധവുമായി രംഗത്ത് വന്നത്. നോ സിഎഎ, നോ എൻആർസി എന്നെഴുതിയ പ്ലക്കാർഡുകൾ ഉയർത്തി പിടിച്ചാണ് അരുണും ആശയുമെത്തിയത്.
തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ട്രഷററാണ്
ജിഎൽ അരുൺ ഗോപി. കൊല്ലം സ്വദേശിനിയാണ് ആശ ശേഖർ. പൗരത്വ ഭേദഗതി ബില്ലിനെതിരെ ഞങ്ങളുടെ പ്രതിഷേധം ഇങ്ങനെ അറിയിക്കുന്നുവെന്നാണ് ഇവർ പറയുന്നത്. 2020 ജനുവരി 31നാണ് അരുണിന്റെയും ആശയുടെയും വിവാഹം. നേരത്തെ തന്നെ സേവ് ദി ഡേറ്റ് നടത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :