സേവ് ബോക്സ് തട്ടിപ്പ് കേസ്: നടൻ ജയസൂര്യ സാക്ഷി മാത്രം; കരാറിന് മീതെയുള്ള 39 ലക്ഷം രൂപ സ്വത്ത് ഇഡി മരവിപ്പിച്ചു, കുറ്റപത്രം സമർപ്പിച്ചു

Spread the love

കൊച്ചി: സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യയെ സാക്ഷിയായി ഉൾപ്പെടുത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. കേസിൽ ജയസൂര്യയെ പ്രതിയാക്കിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ 39 ലക്ഷം രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരിക്കുകയാണ്.

video
play-sharp-fill

സേവ് ബോക്സ് ഡോട്ട് ഇൻ എന്ന സ്റ്റാർട്ട്‌അപ്പ് കമ്പനി വഴി നിക്ഷേപത്തിന്റെ പേരിൽ നിരവധി ആളുകളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. തൃശ്ശൂർ സ്വദേശി സ്വാതിക് റഹ്മാന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ജയസൂര്യ. ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് 90 ലക്ഷം രൂപയ്ക്കുമുകളിൽ എത്തിച്ച ഇടപാടുകൾ ഉണ്ടായതായി ഇഡി കണ്ടെത്തി.

കരാറിൽ നിശ്ചയിച്ചതിലധികം തുക അക്കൗണ്ടിലെത്തിയതായും അതിന് കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിഞ്ഞില്ലെന്നും ഇഡി വ്യക്തമാക്കി. ഈ അധിക തുക തട്ടിപ്പിലൂടെ സമ്പാദിച്ച കള്ളപ്പണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് 39 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വത്തുക്കൾ കണ്ടുകെട്ടിയത്. കേസുമായി ബന്ധപ്പെട്ട് ജയസൂര്യയെ രണ്ട് തവണ ചോദ്യം ചെയ്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group