play-sharp-fill
വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിതരണം ചെയ്തു : പ്രധാനദ്ധ്യാപകന് സസ്‌പെൻഷൻ

വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിതരണം ചെയ്തു : പ്രധാനദ്ധ്യാപകന് സസ്‌പെൻഷൻ

 

സ്വന്തം ലേഖകൻ

ഭോപ്പാൽ: ഹിന്ദുത്വ നേതാവ് വി.ഡി സവർക്കറുടെ ചിത്രമുള്ള നോട്ടുബുക്കുകൾ വിദ്യാർഥികൾക്ക് വിതരണം ചെയ്ത പ്രിൻസിപ്പലിന് സസ്‌പെൻഷൻ. മധ്യപ്രദേശിൽ രത്ലം ജില്ലയിലെ മൽവാസയിലെ സർക്കാർ ഹൈസ്‌കൂൾ പ്രിൻസിപ്പൽ ആർ.എൻ കെരാവത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. രാഷ്ട്രപതിയുടെ മെഡൽ നേടിയിട്ടുള്ള ആളാണ് കെരാവത്ത്.

നവംബർ നാലിന് വീര സവർക്കർജനഹിതാർഥ സമിതിയാണ് സ്‌കൂളിൽ നോട്ട് ബുക്ക് വിതരണം നടത്തിയത്. ഒമ്പത്, 10 ക്ലാസുകളിലെ കുട്ടികൾക്കായി 500 നോട്ട് ബുക്കുകളാണ് ഇവർ വിതരണം ചെയ്തത്. സവർക്കറുടെ ചിത്രവും ജീവചരിത്രവും മുഖപേജിൽ അടങ്ങുന്ന നോട്ട് ബുക്കുകൾ കെരാവത്തായിരുന്നു കുട്ടികൾക്ക് കൈമാറിയത്. നോട്ട് ബുക്ക് നൽകിയ സംഘടന ചടങ്ങിൻറെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് കോൺഗ്രസ് വിഷയത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി. ഇതോടെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ വിഷയത്തിൽ അന്വേഷണം നടത്തുകയും പ്രിൻസിപ്പലിനെതിരേ നടപടിക്ക് ശിപാർശ ചെയ്യുകയുമായിരുന്നു. വിദ്യാഭ്യാസ വകുപ്പിൻറെ അനുമതിയില്ലാതെ സർക്കാർ സ്‌കൂളിൽ പരിപാടി സംഘടിപ്പിക്കാൻ ഒത്താശ ചെയ്‌തെന്നാണ് പ്രിൻസിപ്പലിനെതിരായ ആരോപണം.