
ഡൽഹി : പുതു വർഷത്തിൽ ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ പ്രസിഡൻഷ്യൽ അവാർഡ് നേടി സാവരിയ ടീം.
ആർഷഭാരത സംസ്കാരത്തിന്റെ മുഖ മുദ്രയായ ‘ “വസുധൈവ കുടുംബകം “എന്ന ആശയവും ആയി ഉത്തര ഖണ്ഡ് സംസ്ഥാനത്തിലെ ഹരിദ്വാർ പരമാർത്ഥ ഘട്ടിൽ സാവരിയ ടീം കാഴ്ച വെച്ച 36 ലോക ഭാഷകളിലെ ഗാനങ്ങളുടെ ട്രൈലറും, ഭാരത സംസ്കൃതിയുടെ ദേവ കലാ രൂപമായ സോപാന സംഗീതവും, ദേവ വാദ്യമായ ഇടയ്ക്കയും, തനി കേരളീയ നൃത്തരൂപമായ മോഹിനിയാട്ടവും സാമന്വയിപ്പിച്ചു നടത്തിയ സാവരിയ ഫ്യൂഷനു പ്രസിഡൻഷ്യൽ അവാർഡ് ലഭിച്ചു.
ഓൾ ഇന്ത്യ സോഷ്യൽ ഹാർമണി ഫൗണ്ടേഷന്റെ ഈ അവാർഡ് ആദ്യമായ് കേരളത്തിൽ എത്തിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക ഭാഷ സംഗീതത്തിൽ ഗിന്നസ് റെക്കോർഡ് നേടിയ നിവേദിത ദാസും സഹോദരി നിരഞ്ജന ദാസും കൂടിയാണ്
ദേവ വാദ്യ മയ ഇടയ്ക്കയും, സോപാന സംഗീതവും ആയി ഷാജു മച്ചാട്, കേരളീയ നൃത്ത രൂപമായ മോഹിനിയാട്ടത്തിന് ചുവട് വെച്ചു കുമാരി സീതാലക്ഷ്മി എന്നിവർ ചേർന്ന സംഘമാണ്.
ഹരിദ്വാർ പരമാർത്ഥ ഘട്ട് ഇൽ പുണ്യ നദിയായ ഗംഗയുടെ തീരത്ത് ആരതിയുടെ സമയത്ത് ആണു പ്രകടനം കാഴ്ച വെച്ചത്
സാവരിയ പ്രോഗ്രാം ഡയറക്ടർ നിജീഷ് രാമദാസ് ന്റെ നേതൃത്വതിൽ നടന്ന പ്രോഗ്രാമിനു ഭാരതീയ സംസ്കൃതി ഫൌണ്ടേഷൻ ചെയർ പേഴ്സൺ മാൻവി ശർമ ആശംസകൾ നേർന്നു.
ലോക ചരിത്രതിൽ ആദ്യമായ് ഇംഗ്ലീഷ് മെലഡിക്കു ഇടയ്ക്ക വായിച്ചു അമേരിക്കൻ മേരിറ്റ് അവാർഡ് നേടിയിട്ടുള്ള ടീം കൂടിയാണ് സാവരിയ ടീം




