സവാള ,ഉരുളക്കിഴങ്ങ് വിൽപ്പന കുത്തനെ ഇടിഞ്ഞു : ഹോട്ടൽ അടഞ്ഞതും അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതുമാണ് വിപണി ഇടിയാൻ കാരണം.

Spread the love

കോട്ടയം :ജില്ലയിൽ സവാളയുടെയു൦ ഉരുളക്കിഴങ്ങിന്റെയു൦ വിൽപ്പന കുത്തനെ ഇടിഞ്ഞതായി ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦ എബി ഐപ്പ് ചൂണ്ടിക്കാട്ടി. പാചകവാതകത്തിന്റെ ലഭ്യതകുറവു മൂലം ഹോട്ടലുകൾ അടച്ചിട്ടതും അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി നാട്ടിലേക്ക് പോയതുമാണ് വിപണി ഇടിയാൻ കാരണം.

video
play-sharp-fill

മൊത്ത കച്ചവടക്കാർ കച്ചവടം കുറഞ്ഞതുമൂല൦ ചെറുവണ്ടികളിലായി നാട്ടിൻപുറങ്ങളിലെ തെരുവിൽ അഞ്ചു കിലോയിക്ക് നൂറു രുപ നിരക്കിൽ വിൽപ്പന നടത്തുകയാണ്. ദീർഘകാലം സൂക്ഷിച്ചുവെയ്ക്കാൻ സാധിക്കുകയില്ലാത്തതിനാൽ ഇവ വലിയ തോതിൽ കടകളിൽകിടന്ന് നശിച്ചു പോവുകയാണ്.

ഒരുകിലോ സവാള നോർത്ത് ഇന്ത്യൻ വിപണിയിൽ നിന്നു൦ നാട്ടിലെ മൊത്ത കച്ചവടക്കാരിൽ എത്തുമ്പോൾ നിലവിൽ സവാളക്ക് കിലോയിക്ക് പതിനെട്ടു രുപയു൦ ഉർളക്കിഴങ്ങിന് പതിനാറു രൂപയു൦ ചിലവ് വരുന്നുണ്ട് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂടുവളരെയധിക൦ വർദ്ധിക്കുന്നത് ഇവ പെട്ടന്ന് കേടാകുന്നതിന് കാരണമാകുന്നുണ്ട്.
അതിനാൽ കുറഞ്ഞ വിലയ്ക്കാണെങ്കിലും വിറ്റഴിക്കാനാണ് മൊത്ത കച്ചവടക്കാരുടെ നീകം.