play-sharp-fill
സവാള വില കുതിച്ചുയരുമ്പോൾ കർഷകന്റെ സംഭരണശാലയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ സവാള മോഷണം പോയി

സവാള വില കുതിച്ചുയരുമ്പോൾ കർഷകന്റെ സംഭരണശാലയിൽ നിന്ന് ഒരു ലക്ഷത്തോളം രൂപയുടെ സവാള മോഷണം പോയി

സ്വന്തം ലേഖിക

നാസിക്: സവാളയുടെ വില കുതിച്ചുയരുകയാണ് ഓരോ ദിവസവും. ഇത്തരത്തിൽ വില ഉയരുന്ന സന്ദർഭത്തിൽ ഒരു കർഷകൻറെ സംഭരണശാലയിൽ നിന്നും മോഷണം പോയത് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സവാള. മഹാരാഷ്ട്രയിലെ നാസികിലെ കർഷകനായ രാഹുൽ ബാദിറാവു പഗറാണ് സവാള മോഷണം പോയതായി ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്.

117 പ്ലാസ്റ്റിക് കൊട്ടകളിലായി കൽവൻ തലുകയിലെ സംഭരണശാലയിൽ സൂക്ഷിച്ചിരുന്ന 25 ടൺ സവാളയാണ് മോഷണം പോയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പ്രമോദ് വാഗ പറഞ്ഞു. ഞായറാഴ്ച വൈകുന്നേരമാണ് സ്റ്റോക്കിൽ നിന്നും ഒരു ലക്ഷം രൂപയോളം വിലവരുന്ന സവാള മോഷ്ടിക്കപ്പെട്ട വിവരം പഹർ അറിയുന്നത്. പിന്നീട് ഇയാൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ മോഷണക്കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രാദേശിക ചന്തകളിലും ഗുജറാത്തിലെ ചന്തകളിലും അന്വേഷണം നടത്തിവരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാലുവർഷത്തിനിടയ്ക്കുള്ള ഏറ്റവും ഉയർന്ന വിലയിലേക്കാണ് സവാളവില ഓരോ ദിവസം കഴിയും തോറും വർധിക്കുന്നത്.അടുത്തിടെയുണ്ടായ കനത്ത മഴയെത്തുടർന്ന് മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലുണ്ടായ വിളനാശവും തുടർന്ന് വരവ് കുറഞ്ഞതുമാണ് ഇത്തരത്തിൽ വില കുത്തനെ ഉയരാൻ കാരണം.