ബിരുദ തലത്തിലേക്കും സൗജന്യ വിദ്യാഭ്യാസം: സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് : ചരിത്ര പ്രഖ്യാപനങ്ങൾ കേരളാ ബജറ്റിൽ.

Spread the love

കോട്ടയം: വിദ്യാഭ്യാസ രംഗത്തു ചരിത്ര പ്രഖ്യാപനം നടത്തി സംസ്ഥാന ബജറ്റ്. പ്ലസ്ടു വരെ നിലവിലുള്ള സൗജന്യ വിദ്യാഭ്യാസം ഇനി ബിരുദ തലത്തിലേക്കും വ്യാപിപ്പിക്കുമെന്ന ധനമന്ത്രി കെ.എന്‍.

video
play-sharp-fill

ബാലഗോപാല്‍ നടത്തിയ ബജറ്റ് പ്രഖ്യാപനം സാധാരണക്കാരായ രക്ഷിതാക്കള്‍ക്കും പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ആശ്വാസം പകരുന്നതാണ്‌. സംസ്ഥാനത്തെ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

സംവരണ വിഭാഗത്തില്‍ നിന്നു ഒഴികയുള്ള വിദ്യാര്‍ഥികള്‍ക്കു വന്‍ തുകയാണ് ആര്‍ട്സ്, സയന്‍സ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു കെട്ടിവെക്കേണ്ടി വരുന്നത്. പലപ്പോഴും സാധാരണക്കാരായ മാതാപിതാക്കള്‍ക്ക് ഇതു താങ്ങാന്‍ സാധിച്ചെന്നു വരില്ല. ഈ സാഹചര്യത്തിലാണു സര്‍ക്കാര്‍ പ്രഖ്യാപനം വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ സംസ്ഥാനത്ത് പ്ലസ് ടു വരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാണ്. എന്നാല്‍, തുടര്‍ പഠനത്തില്‍ ഈ സഹായം ലഭ്യമല്ലാതെ വരികയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യമുണ്ട്.
ഇത്തരത്തില്‍ ആയിരത്തോളം വിദ്യാര്‍ഥികള്‍ ഓരോ വര്‍ഷവും പഠനം അവസാനിപ്പിക്കേണ്ടി വരുന്നുണ്ടെന്നു വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നു.

ഉന്നതപഠനം മുടങ്ങുന്ന സാധാരണക്കാരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് കരുത്തുപകരുന്നതാണു സര്‍ക്കാരിന്റെ ഈ ചരിത്രപരമായ തീരുമാനം.
സംസ്ഥാനത്തെ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ ഡിഗ്രി സൗജന്യമാക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമാവുന്ന നിര്‍ണായക പ്രഖ്യാപനങ്ങളും ബജറ്റില്‍ കെ.എന്‍. ബാലഗോപാല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ‘കണക്റ്റ് ടു വര്‍ക്ക്’ പദ്ധതിക്ക് 400 കോടി രൂപയും ആഗോള സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപകട ലൈഫ് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയാണ് എന്നാണു ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിനു വേണ്ടുന്ന മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്നും വര്‍ഷം പതിനഞ്ച് കോടി രൂപ വരുമെന്നാണു കണക്കാക്കുന്നതെന്നും ആദ്യഘട്ടമായി 15 കോടി രൂപ മാറ്റിവച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

കൂടാതെ നൈപുണ്യ വികസനത്തിനും പണം അനുവദിച്ചിട്ടുണ്ട്. പഞ്ചായത്ത് തല സ്‌കില്‍ കേന്ദ്രങ്ങള്‍ക്ക് 20 കോടിയാണു മാറ്റി വച്ചത്. യുവജന ക്ലബുകള്‍ക്ക് 10,000 രൂപ സഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിന്റെ വികസനത്തിനായി അത്യാധുനിക ക്യാമ്പസ് സ്ഥാപിക്കാനും തീരുമാനം ആയിട്ടുണ്ട്. ഇതിനായി 10 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.