സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ മാമ്പുഴക്കരി സെന്‍റ് തോമസ് ഹെല്‍ത്ത് സെന്‍ററില്‍ സംഘടിപ്പിക്കും.

Spread the love

ചങ്ങനാശേരി: ചെത്തിപ്പുഴ സെന്‍റ് തോമസ് ഹോസ്പിറ്റലിന്‍റെ നേതൃത്വത്തില്‍ അതിരൂപത കേരള ലേബര്‍ മൂവ്‌മെന്‍റിന്‍റെയും കുട്ടനാട് റിസര്‍ച്ച്‌ ആൻഡ് റിവൈവല്‍ ഇനിഷ്യേറ്റിവ് സൊസൈറ്റിയുടെയും സഹകരണത്തോടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് നാളെ മാമ്പുഴക്കരി സെന്‍റ് തോമസ് ഹെല്‍ത്ത് സെന്‍ററില്‍ സംഘടിപ്പിക്കും.

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പില്‍ കണ്‍സള്‍ട്ടേഷന്‍, ലാബ് ടെസ്റ്റുകള്‍, മരുന്നുകള്‍ എന്നിവ സൗജന്യമാണ്. ക്യാമ്പില്‍നിന്ന് റഫര്‍ ചെയ്യുന്ന രോഗികള്‍ക്കു തുടര്‍ചികിത്സകള്‍ക്ക് പ്രത്യേക ഡിസ്‌കൗണ്ടുകള്‍ ലഭിക്കും.

അതിരൂപതയുടെ ജീവകാര്യണ്യ ആയുരാരോഗ്യ സംരംഭമായി മാമ്പുഴക്കരിയില്‍ സ്ഥാപിതമായ സെന്‍റ് തോമസ് ഹെല്‍ത്ത് സെന്‍ററില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ ആറുവരെയും സൗജന്യ ഡോക്ടര്‍ കണ്‍സട്ടേഷനുകള്‍ സാധ്യമാണ്. ഹെല്‍ത്ത് സെന്‍ററില്‍ നാളെ രാവിലെ 6.30മുതല്‍ ലാബോറട്ടറി സേവനങ്ങള്‍ ആരംഭിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലാബ് ടെസ്റ്റുകള്‍ക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അടിയന്തരഘട്ടങ്ങളില്‍ ആബുലന്‍സ് സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്കും ചികിത്സാ ബുക്കിംഗിനും 0481 2722100, 7736647111 എന്നീ നന്പരുകളില്‍ വിളിക്കുക.

സൗജന്യ മെഡിക്കല്‍ ക്യാമ്പിന് ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത്, ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, ക്രിസ് ഡയറക്ടര്‍ ഫാ. തോമസ് താന്നിയത്ത്, ഫാ. ജോസഫ് ചമ്പക്കുളത്തില്‍, സിസ്റ്റര്‍ മെറീന എസ്ഡി, പി.ടി. സെബാസ്റ്റ്യന്‍, സന്തോഷ് തോമസ്, പോള്‍ മാത്യു എന്നിവര്‍ നേതൃത്വം നല്കും.