ഡിജിറ്റല്‍ ട്രാന്‍സിറ്റ് വിസ സേവനം ആരംഭിച്ച് സൗദി, വിമാന മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാരായി സൗദി അറേബ്യയില്‍ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കും സേവനം ലഭ്യമാകും
സ്വന്തം ലേഖകൻ
റിയാദ്: ദേശീയ വിമാനക്കമ്ബനികളുമായി സഹകരിച്ച് ഡിജിറ്റല്‍ ട്രാന്‍സിറ്റ് വിസ സേവനം ആരംഭിച്ച് സൗദി വിദേശകാര്യ മന്ത്രാലയം.
വിമാന മാര്‍ഗം രാജ്യത്ത് എത്തുന്നവര്‍ക്കും ട്രാന്‍സിറ്റ് യാത്രക്കാരായി സൗദി അറേബ്യയില്‍ ഇറങ്ങി മറ്റൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്കുമാണ് ഈ സേവനം ലഭ്യമാവുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേശീയ വിമാനക്കമ്പനിയായ സൗദി എയര്‍ലൈന്‍സിന്‍റെ വെബ്സൈറ്റ് വഴി വിമാനമാര്‍ഗം സൗദി അറേബ്യ സന്ദര്‍ശിക്കാനുള്ള ട്രാന്‍സിറ്റ് വിസയ്ക്ക് അപേക്ഷിക്കാം. ഇത് വഴി വിസകള്‍ക്കായുള്ള ഏകീകൃത ദേശീയ പ്ലാറ്റ്ഫോമില്‍ പ്രവേശിക്കാനും അപേക്ഷ സമര്‍പ്പിക്കാനും കഴിയും.
വൈകാതെ തന്നെ ഡിജിറ്റല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിദേശകാര്യ മന്ത്രാലയം വിസ നല്‍കും. ഇത് അപേക്ഷകന്‍റെ ഇ-മെയിലിലേക്ക് അയയ്ക്കും.
ഈ രീതിയില്‍ രാജ്യത്തെത്തുന്നവര്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീനയിലെ പ്രവാചകന്റെ പള്ളി സന്ദര്‍ശിക്കാനും രാജ്യത്ത് എവിടെയും യാത്ര ചെയ്യാനും വിവിധ പരിപാടികളില്‍ പങ്കെടുക്കാനും അനുമതി നല്‍കും. രാജ്യത്തേക്കുള്ള പ്രവേശനം എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനാണ് ഈ സേവനം ആരംഭിച്ചത്.