സൗദിയിലെ ജൂവലറിയില്‍നിന്ന് അഞ്ചു കോടി രൂപയുടെ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ; കൊയിലാണ്ടിയിൽനിന്നാണ് പ്രതിയെ പിടികൂടിയത്

Spread the love

കൊയിലാണ്ടി: സൗദി അറേബ്യയില്‍ മലപ്പുറം സ്വദേശികള്‍ നടത്തുന്ന ജൂവലറിയില്‍ നിന്നും സ്വർണം കവർന്ന കേസിലെ പ്രതിയെ കോഴിക്കോട് കൊയിലാണ്ടിയില്‍ നിന്നും പൊലീസ് പിടികൂടി. കഴിഞ്ഞ വർഷം ഓഗസ്റ്റ് 10നാണ് കേസിനാസ്പദമായ സംഭവം.

video
play-sharp-fill

കാപ്പാട് കണ്ണങ്കടവ് പരീക്കണ്ടി പറമ്പില്‍ സല്‍മാൻ ഫാരിസെന്ന യുവാവാണ് അറസ്റ്റിലായത്. ജൂവലറിയില്‍ നിന്നും അഞ്ചു കോടി രൂപയുടെ സ്വർണം മൂന്ന് ജീവനക്കാർ ചേർന്ന് മോഷ്ടിച്ചെന്നാണ് കേസ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. മറ്റ് രണ്ട് പ്രതികള്‍ക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, എസ് ഐ ഗിരീഷ്, സിപിഒമാരായ പ്രവീണ്‍ കുമാർ, കരീം, ബൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group