സൗദിയില്‍ താമസ സ്ഥലത്ത് വന്‍ തീപിടിത്തം; നാല് മലയാളികളടക്കം ആറ് മരണം

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

റിയാദ്: സൗദിയില്‍ താമസസ്ഥലത്തുണ്ടായ വന്‍ തീപിടിത്തത്തില്‍ നാല് മലയാളികടക്കം ആറ് മരണം.

മരണമടഞ്ഞ മലയാളികളില്‍ രണ്ടുപേര്‍ മലപ്പുറം സ്വദേശികളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റ് രണ്ട് പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പെട്രോള്‍ പമ്പ് ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

മലപ്പുറം സ്വദേശികളില്‍ ഒരാള്‍ വളാഞ്ചേരി സ്വദേശിയാണ്. മരിച്ച മറ്റ് രണ്ടുപേര്‍ ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളാണ്.

റിയാദില്‍ ശുമെയ്‌സി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെയാണ് തീപിടിച്ചത്.

കെട്ടിടത്തിലെ എ.സിയില്‍ നിന്ന് ഷോര്‍ട്ട്‌സര്‍ക്യൂട്ട് ഉണ്ടായി തീപിടിച്ചതാണെന്നാണ് വിവരം.