
സ്വന്തം ലേഖകന്‍
ദോഹ: ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായിപ്പോയ സൗദി അറേബ്യ, രണ്ടാം പകുതിയില്‍ അഞ്ച് മിനിറ്റിനിടെ രണ്ടു ഗോളുകള്‍ തിരിച്ചടിച്ച് അര്‍ജന്റീനയെ ഞെട്ടിച്ചു. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ സൗദി അറേബ്യയുടെ വമ്പന്‍ തിരിച്ചടി ലോകം അത്ഭുതത്തോടെയാണ് നോക്കി കണ്ടത്.
സാല അല്‍ ഷെഹ്‌റി (48), സാലെം അല്‍ ഡവ്സാരി (53) എന്നിവരാണ് സൗദിക്കായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ 10-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി പെനല്‍റ്റിയില്‍നിന്നാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഖത്തര്‍ ലോകകപ്പിലെ ഗോള്‍വേട്ടയ്ക്ക് പെനല്‍റ്റി ഗോളിലൂടെ അര്‍ജന്റീനയും മെസ്സിയും തുടക്കമിട്ടത്. ഈ ഗോളിനു ശേഷം മെസ്സി ഉള്‍പ്പെടെ മൂന്നു തവണ കൂടി പന്ത് സൗദി വലയിലെത്തിച്ചെങ്കിലും അതെല്ലാം ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങിയത് അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി.