
റിയാദ്: റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡ്രൈവർ ഒഴിവ്. സഊദി അറേബ്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ജൂലൈ 15-ാണ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി.
ശമ്ബള ഘടന
3,200 സഊദി റിയാലാണ് പ്രാരംഭ ശമ്ബളം. ഇത് പിന്നീട് ക്രമാനുഗതമായി 7,840 സഊദി റിയാല് വരെയാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
യോഗ്യതാ മാനദണ്ഡം
ദേശീയതയും താമസവും: സാധുവായ ഇഖാമ അല്ലെങ്കില് ദേശീയ ഐഡി ഉള്ള ഇന്ത്യന് പൗരന്മാര്.
പ്രായപരിധി: 2025 ജൂലൈ 15ന് 40 വയസ്സ് പൂര്ത്തിയായിരിക്കരുത്.
വിദ്യാഭ്യാസം: പത്താം ക്ലാസ് പാസ്സായിരിക്കണം.
എല്ലാ സർട്ടിഫിക്കറ്റുകളും സംസ്ഥാന സർക്കാർ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ന്യൂഡല്ഹിയിലെ സഊദി എംബസി എന്നീ കേന്ദ്രങ്ങൾ സാക്ഷ്യപ്പെടുത്തിയിരിക്കണം. ഇംഗ്ലീഷ്, അറബി ഭാഷകളില് പ്രാവീണ്യമുണ്ടായിരിക്കണം.
ഡ്രൈവിംഗ് ലൈസൻസ്: അംഗീകൃത സഊദി ലൈസൻസ് ഉണ്ടായിരിക്കണം. കുറഞ്ഞത് അഞ്ച് വര്ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
ആരോഗ്യം: ഒരു മെഡിക്കല് പ്രൊഫഷണൽ സാക്ഷ്യപ്പെടുത്തിയ ശാരീരികവും മാനസികവുമായ ഫിറ്റ്നസ് മാനദണ്ഡങ്ങൾ പാലിക്കണം.
തിരഞ്ഞെടുക്കൽ പ്രക്രിയ
അപേക്ഷകളുടെ ഷോർട്ട്ലിസ്റ്റിംഗും പ്രമാണ പരിശോധനയും
ഷോർട്ട്ലിസ്റ്റ് ചെയ്തവരുടെ ഡ്രൈവിംഗ് ടെസ്റ്റ്
ഡ്രൈവിംഗ് ടെസ്റ്റിൽ യോഗ്യത നേടുന്നവർക്കുള്ള അഭിമുഖം.
ഒരു സെലക്ഷന് കമ്മിറ്റി നടത്തുന്ന അഭിമുഖത്തില് വ്യക്തിത്വം, ആശയവിനിമയം, പ്രൊഫഷണൽ എക്സ്പീരിയന്സ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തിരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം
അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. അക്കാദമിക് യോഗ്യതകൾ, എക്സ്പീരിയന്സ് രേഖകൾ, സര്ട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്കാന് ചെയ്ത പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്.