ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്‌ക്കും വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ; പകർച്ചവ്യാധി ഭീഷണി ചൂണ്ടിക്കാട്ടിയാണ് നടപടി

Spread the love

റിയാദ്: ഇന്ത്യയുള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള പൗള്‍ട്രി ഉത്‌പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച്‌ സൗദി അറേബ്യ.

video
play-sharp-fill

മറ്റ് 16 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും ഏർപ്പെടുത്തി. പകർച്ചവ്യാധി ഭീഷണി ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി.

 

എത്ര നാളത്തേക്കാണ് നിരോധനമെന്നത് വ്യക്തമല്ല. പകർച്ചവ്യാധി ഭീഷണിയൊഴിയുന്ന മുറയ്ക്ക് നിരോധനത്തില്‍ പുനഃപരിശോധനയുണ്ടാകുമെന്നാണ് വിവരം. ഇന്ത്യയ്ക്ക് പുറമെ യുഎസ്, അഫ്‌ഗാനിസ്ഥാൻ, ജർമനി, ഇറാൻ, ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും നിരോധനം ഏർപ്പെടുത്തിയ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ചില രാജ്യങ്ങളില്‍ നിന്നുള്ള പൗള്‍ട്രി ഉത്‌പന്നങ്ങള്‍ക്ക് 2004 മുതല്‍ സൗദി നിരോധനം ഏർപ്പെടുത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നിരോധനം ഇന്ത്യൻ പൗള്‍ട്രി വ്യവസായത്തിന് കനത്ത തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഇന്ത്യൻ പൗള്‍ട്രി ഉത്‌പന്നങ്ങളുടെ പ്രധാന രാജ്യാന്തര വിപണികളിലൊന്നാണ് സൗദി.