
കരിപ്പൂർ: പത്തുവർഷത്തെ ഇടവേളക്ക് ശേഷം സൗദി എയർലൈൻസിന്റെ വിമാനം കരിപ്പൂരില്‍ ലാന്‍ഡ് ചെയ്തു.
ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളില്‍ ആണ് സർവീസുകള്‍. സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. വൻ വരവേല്‍പ്പാണ് വിമാനത്തിന് ലഭിച്ചത്.
2015 മെയിലാണ് കരിപ്പൂരില്‍ വൈഡ് ബോഡി വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് മൂന്നര വർഷത്തിന് ശേഷം സർവീസുകള്‍ പുനരാരംഭിച്ചിരുന്നു. എന്നാല്‍ 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം വന്നതോടെ സർവീസ് വീണ്ടും നിർത്തിവെക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലബാർ മേഖലയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറക്കാൻ സൗദി എയർലൈൻസ് സർവീസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.



