
സൗദി അറേബ്യയില്‍ പുതിയ മാറ്റങ്ങൾക്കൊരുങ്ങിയിരിക്കുകയാണ് സർക്കാർ. വിദേശികള്‍ക്കും രാജ്യത്തെ ഭൂമിയും വസ്തുവകകളും സ്വന്തമാക്കാൻ അനുമതി നല്കുന്ന പുതിയ നിയമം ജനുവരി 22ന് മുതല്‍ നടപ്പിലാക്കി. പ്രാദേശിക റിയല്‍ എസ്റ്റേറ്റ് വിപണിയെ ആഗോള നിക്ഷേപ കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നാണ് വിവരം.
പുതിയ നിയമം നിലവില്‍ വന്നുവെങ്കിലും വിശുദ്ധ നഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളില്‍ കർശന നിയന്ത്രണങ്ങള്‍ തുടരും. ഈ മേഖലകളിലെ ഉടമസ്ഥാവകാശം സൗദി പൗരന്മാർ, സൗദി പൗരന്മാരുടെ പൂർണ ഉടമസ്ഥതയിലുള്ള കമ്ബനികള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള മുസ്ലീം വ്യക്തികള്‍ എന്നിവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
വസ്തുവകകള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനായി സൗദി പ്രോപ്പർട്ടീസ് പോർട്ടല്‍ വഴി ഓണ്‍ലെെനായി അപേക്ഷ സമർപ്പിക്കാം. യോഗ്യതാ പരിശോധനകള്‍, അംഗീകാരങ്ങള്‍, അന്തിമ രജിസ്ട്രേഷൻ എന്നിവ ഉള്‍പ്പടെ മുഴുവൻ പ്രക്രിയയും പ്ലാറ്റ്ഫോമിലൂടെ നടത്താം. ‘സൗദി റിയല്‍ എസ്റ്റേറ്റ്’ ഔദ്യാേഗിക പോർട്ടലില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപേക്ഷകരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു
1) പ്രവാസികള്‍: ഇഖാമ (റസിഡന്റ് പെർമിറ്റ്) നമ്ബർ ഉപയോഗിച്ച് പോർട്ടലില്‍ നേരിട്ട് അപേക്ഷിക്കാം.
2) വിദേശത്തുള്ളവർ: സൗദി എംബസി/ കോണ്‍സുലേറ്റ് വഴി ഡിജിറ്റല്‍ ഐഡന്റിറ്റി കാർഡ് എടുത്തശേഷം അപേക്ഷിക്കാം.
3) വിദേശ കമ്പനികൾ: ഇൻവെസ്റ്റ് സൗദി വഴി രജിസ്റ്റർ ചെയ്ത് ലഭിക്കുന്ന യൂനിഫെെഡ് നമ്ബർ (700) ഉപയോഗിക്കണം.



