ഇനി ശനിയാഴ്ച പ്രവൃത്തിദിനം; സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തിദിനമാക്കി; എല്ലാ സേവനങ്ങളും ശനിയാഴ്ചയും ലഭ്യമാക്കും; കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവച്ച പഞ്ചിങ്ങ് വഴിയുള്ള ഹാജറും പുനഃരാരംഭിച്ചു

Spread the love

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനമാക്കി. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഇനിമുതല്‍ ശനിയാഴ്ചകളിലും ലഭ്യമാകും. കോവിഡിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിര്‍ത്തിവച്ചിരുന്ന പഞ്ചിങ്ങ് വഴിയുള്ള ഹാജറും പുനഃരാരംഭിച്ചു. കാര്‍ഡ് ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്താം. ബയോമെട്രിക് പഞ്ചിങ്ങ് നിലവില്‍ നടപ്പാക്കില്ല.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ചയും അവധി നല്‍കിയത്.നിലവില്‍ അത്യാവശ്യ സേവനങ്ങളിലൊഴികെ പകുതിപ്പേര്‍ മാത്രമാണ് ജോലിക്ക് ഹാജരാകുന്നത്. ലോക്ക്ഡൗണ്‍ നാലാം ഘട്ട ഇളവുകള്‍ അനുസരിച്ച് ഒരുവിധം മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്ന തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group