play-sharp-fill
ശനിയാഴ്ച അവധി ; പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ് ; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

ശനിയാഴ്ച അവധി ; പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ് ; നടപടി ഹൈക്കോടതി ഉത്തരവിനെ തുടർന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തിലെ 10ാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.

വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപക സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ച് പ്രവൃത്തിദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്കു പുറമെ സിപിഎം, സിപിഐയുടെ അധ്യാപക സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ഒരു അധ്യയന വര്‍ഷം 220 പ്രവൃത്തി ദിവസങ്ങള്‍ വേണമെന്നാണ്. എന്നാല്‍ കഴിഞ്ഞതിനു മുമ്പത്തെ വര്‍ഷം ഇത് 195 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മന്ത്രി വി ിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ഇത് 204 ആക്കി ഉയര്‍ത്തി. ഇത്തവണ 210 ദിവസമാക്കാന്‍ നിര്‍ദേശിച്ചെങ്കിലും 204 മതി എന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മേല്‍നോട്ട സമിതിയുടെ ശുപാര്‍ശ.