play-sharp-fill
ശാസ്ത്രി റോഡിലെ ഓഫിസുകളുടെ പ്രവർത്തനത്തെ പോലും ബാധിച്ച് പെന്തക്കോസ്ത് സഭയുടെ പ്രാർഥന: ഇരുപതിലേറെ മൈക്കുകൾ ഉപയോഗിച്ച് ശല്യമായി മാറി പ്രാർഥന; ദൈവത്തിന് പോലും സഹിക്കാനാവാത്ത പ്രാർത്ഥന നടത്തുന്നത് നഗരമധ്യത്തിൽ

ശാസ്ത്രി റോഡിലെ ഓഫിസുകളുടെ പ്രവർത്തനത്തെ പോലും ബാധിച്ച് പെന്തക്കോസ്ത് സഭയുടെ പ്രാർഥന: ഇരുപതിലേറെ മൈക്കുകൾ ഉപയോഗിച്ച് ശല്യമായി മാറി പ്രാർഥന; ദൈവത്തിന് പോലും സഹിക്കാനാവാത്ത പ്രാർത്ഥന നടത്തുന്നത് നഗരമധ്യത്തിൽ

സ്വന്തം ലേഖകൻ

കോട്ടയം: ദൈവത്തെ ആരാധിക്കാനും, പ്രാർത്ഥിക്കാനും ആർക്കും യാതൊരു തടസവുമില്ല. പക്ഷേ, ഇത്തരത്തിൽ നാട്ടുകാരെ മുഴുവൻ ശല്യം ചെയ്ത് പ്രാർത്ഥന നടത്തരുതെന്ന് മാത്രമാണ് കോട്ടയം നഗരത്തിൽ ശാസ്ത്രി റോഡിലുള്ളവർക്ക് പറയാനുള്ളത്.


ശാസ്ത്രി റോഡിൽ നമ്പർ പ്ലേറ്റ് കടയ്ക്കു സമീപത്ത് പ്രവർത്തിക്കുന്ന ട്രേഡ് സെന്ററിലെ പെന്തക്കോസ്ത് സഭയുടെ പ്രാർത്ഥനയാണ് പട്ടാപ്പകൽ നാട്ടുകാർക്കും, സമീപത്തെ ഓഫിസുകൾക്കും ശല്യവും അരോചകവുമായി മാറിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപതിലേറെ മൈക്കുകളും, ബോക്‌സുകളുമായാണ് ശാസ്ത്രി റോഡിൽ ട്രേഡ് സെന്ററിൽ ഇപ്പോൾ പെന്തക്കോത്സ് സഭാ വിശ്വാസികൾ പ്രാർത്ഥിക്കുന്നത്. സാധാരണ ആരാധനയും പ്രാർത്ഥനയും തങ്ങളുടെ ഹാളിനുള്ളിൽ മാത്രമാണ് നടത്തുന്നത്. എന്നാൽ, ആദ്യമായാണ് പ്രാർത്ഥന ഹാളിനു പുറത്തേയ്ക്ക് മൈക്ക് വച്ച് ശക്തമായ ശബ്ദ കോലാഹലങ്ങളോടെ പ്രാർത്ഥന നടത്തുന്നത്.

പ്രദേശത്തെ ഓഫിസുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും പ്രവർത്തനത്തെയും ഇത് ബാധിക്കുന്നുണ്ട്. പലപ്പോഴും മതവിശ്വാസത്തിന്റെ കാര്യമായതിനാൽ പലരും പരാതിപറയാൻ തയ്യാറാകാത്തതാണ്.

എന്നാൽ, ശല്യം അതിരൂക്ഷമായതോടെയാണ് കടഉടമകളും സാധാരണക്കാരും അടക്കമുള്ളവർ പരാതിയുമായി തേർ്ഡ് ഐ ന്യൂസ് ലൈവിനെ സമീപിച്ചത്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ശബ്ദ മലിനീകരണവും നാട്ടുകാർക്കുണ്ടാകുന്ന ശല്യവും പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.